Connect with us

നടി ലെന തന്റെ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!, ഇന്‍സ്റ്റാഗ്രാമിലൂടെ വിവരം അറിയിച്ച് നടി

Malayalam

നടി ലെന തന്റെ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!, ഇന്‍സ്റ്റാഗ്രാമിലൂടെ വിവരം അറിയിച്ച് നടി

നടി ലെന തന്റെ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!, ഇന്‍സ്റ്റാഗ്രാമിലൂടെ വിവരം അറിയിച്ച് നടി

ഭാഗ്യം വരുമെന്ന വിശ്വാസത്തില്‍ സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയ താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങളും തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.

ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ പേര് മാറ്റിയിരിക്കുന്ന വിവരം അറിയിച്ചിരിക്കുകയാണ് ലെന. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.

പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്‌കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.

സംവിധായകന്‍ ജോഷി തന്റെ പേരിനൊപ്പം ഇത്തരത്തില്‍ ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടന്‍ ദിലീപും അടുത്തിടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘dileep’ എന്നതിനു പകരം ‘dilieep’ എന്നാണ് മാറ്റിയത്.

More in Malayalam

Trending

Recent

To Top