നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഇപ്പോഴിതാ സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിംഗ് ഉള്‍പ്പെടെ 21 ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിച്ചെന്ന് പറയുകയാണ് ലെന. സ്ക്രിപ്റ്റ് റൈറ്റിംഗ് കോഴ്സ് പഠിച്ച ശേഷമാണ് ‘ഓളം’ സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത് എന്ന് ലെന പറയുന്നു.
ഡയറക്ഷന്‍, സ്ക്രിപ്റ്റ് റൈറ്റിംഗ്, കുക്കിംഗ്, യോഗ, വര്‍ക്കൗട്ട്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോംസ് ക്രിയേറ്റ് ആന്റ് മാനേജ്മെന്റ് ഉള്‍പ്പെടെ 21 കോഴ്സുകള്‍ പഠിച്ചു. ആദ്യ ലോക്ഡൗണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാവാന്‍ കഴിഞ്ഞു. സ്ക്രിപ്റ്റ് റൈറ്റിംഗ് കോഴ്സ് പഠിച്ച ശേഷം നടത്തിയ ശ്രമത്തില്‍ രൂപപ്പെട്ടതാണ് ‘ഓളം’ സിനിമയുടെ തിരക്കഥ.
23 വര്‍ഷം നീണ്ട അഭിനയജീവിത അനുഭവവും എഴുത്തില്‍ സഹായിച്ചിട്ടുണ്ട്. സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും കോഴ്സ് പഠിക്കുന്നുണ്ടാവും. പഠനവും സിനിമയും ഒരുപോലെ കൊണ്ടു പോവുന്ന ശീലം തുടക്കം മുതലുണ്ട്. അതു തുടരുന്നു. സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനത്തിലാണ്. സിലബസ് രൂപപ്പെടുത്തിയിട്ടുണ്ട്. സെല്‍ഫ് റിയലൈസേഷന് കോഴ്സാണ് ആരംഭിക്കുക.
ചിട്ടയായ പഠനരീതിയിലായിരിക്കും കോഴ്സ്. എങ്കില്‍ മാത്രമേ ഗുണകരമാവൂ. കോഴ്സിന്റെ ഭാഗമായി വീഡിയോ വൈകാതെ പുറത്തിറങ്ങും. പല കോഴ്സിനും ഭാഷാപരിമിതിയുണ്ട്. അമേരിക്കന്‍ കോഴ്സുകള്‍ പഠിക്കാന്‍ ഭാരിച്ച ചെലവാണ്. എന്നാല്‍ നമുക്ക് സമീപിക്കാവുന്ന വിധം വിദേശ കോഴ്സുകള്‍ ഇവിടെ ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട് എന്നും ലെന പറയുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...