News
ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ്; ഭര്‍ത്താവുമായുള്ള പഴയകാല ചിത്രം പങ്കുവെച്ച് ഖുഷ്ബു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ്; ഭര്‍ത്താവുമായുള്ള പഴയകാല ചിത്രം പങ്കുവെച്ച് ഖുഷ്ബു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് ഖുഷ്ബും സുന്ദര്‍ സിയും. ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ഇരുവരും. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ ഖുശ്ബു നായികയായ മിക്ക സിനിമകളും ഹിറ്റുമായിരുന്നു. ഇപ്പോഴിതാ ഖുശ്ബു പങ്കുവെച്ച സുന്ദര്‍ സിക്കൊപ്പമുള്ള പഴയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ് എന്നാണ് ഖുശ്ബു എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 2000 മാര്‍ച്ചില്‍ ആണ് ഖുശ്ബുവും സുന്ദറും വിവാഹിതരായത്. ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോകള്‍ ശ്രദ്ധേയമായ ക്യാപ്ഷനുകളോടെ മുമ്പും ഖുശ്ബു ഷെയര്‍ ചെയ്തിട്ടുണ്ട്.
ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്ബു നേര്‍ന്നതും വേറിട്ട രീതിയിലായിരുന്നു. ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും.
അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്ബു എഴുതിയത്. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്.
