Malayalam
‘ഓഹോ അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണല്ലേ..’ കുടുംബവിളക്കിലെ സെല്‍ഫിക്ക് വൈറലായി ആരാധികയുടെ കമന്റ്
‘ഓഹോ അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണല്ലേ..’ കുടുംബവിളക്കിലെ സെല്‍ഫിക്ക് വൈറലായി ആരാധികയുടെ കമന്റ്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നായി മാറിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. റേറ്റിംഗില്‍ മുന്നില്‍ നില്ക്കുന്ന പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ മീരാ വാസുദേവാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. തന്റെ ജീവിതത്തില്‍ ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും നേരിടേണ്ടി വരുന്ന സുമിത്രയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.
പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രമാണ് വൈറലായിരിക്കുന്നത്. പരമ്പരയില്‍ ശീതളായെത്തുന്ന അമൃതയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
പരമ്പപരയിലെ മക്കളും മരുമക്കളുമായ അനിരുദ്ധ്, പ്രതീഷ്, ശീതള്‍, അനന്യ, സിദ്ധാര്‍ത്ഥിന്റെ രണ്ടാംഭാര്യയായ വേദിക എന്നിവര്‍ ചേര്‍ന്ന സെല്‍ഫിയാണ് അമൃത പങ്കുവച്ചത്. ”ഓഹോ അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണല്ലേ.. നിങ്ങള്‍ എല്ലാവരും കൂടെ ചേര്‍ന്ന് സുമിത്രയെ പറ്റിക്കുകയാണല്ലേ..” എന്നാണ് ഒരു ആരാധിക ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
പരമ്പരയിലെ താരങ്ങള്‍ക്കെല്ലാം തന്നെ ഫാന്ഗ്രൂപ്പുകളും മറ്റുമുണ്ട്. ഇതുപോലെ തന്നെ കുറച്ച് നാളുകള്‍ക്ക് മുമ്പ് അമൃത പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. ‘ഇണങ്ങാനും പിണങ്ങാനും സ്നേഹിക്കാനും ഒരു കാമുകന് തന്നെ വേണമെന്നില്ല. കൂടെ പിറക്കാതെ കൂടപ്പിറപ്പായ ഈ ആങ്ങളമാര് മാത്രം മതി ജീവിതത്തില്‍’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസമാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. പരമ്പരയില്‍ അമൃതയുടെ സഹോദരങ്ങളായെത്തുന്ന ആനന്ദിനും നൂബിനുമൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിരി കൂടിപ്പോയോ എന്ന ചോദ്യത്തിന് ഉത്തരമെന്നോണം, ‘ഫോട്ടോ എടുക്കുന്ന സമയത്ത് മുന്നില്‍ ഡയറക്ടര്‍ വന്നു നിന്നാല്‍ എക്സ്പ്രെഷന്‍ ഇങ്ങനയേ കിട്ടു’ എന്നും അമൃത കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിട്ടുള്ളത്. നിങ്ങള്‍ എല്ലാവരും പൊളിയാണെന്നും, അനിയത്തി സൂപ്പറാണെന്നും, കുടുംബവിളക്ക് അടിപൊളി പരമ്പരയാണെന്നുമെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.
