Malayalam
കുടുക്കിലെ ഗാനത്തിന് ചുവടുവെച്ച് കൃഷ്ണപ്രഭയും അമ്മയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കുടുക്കിലെ ഗാനത്തിന് ചുവടുവെച്ച് കൃഷ്ണപ്രഭയും അമ്മയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഗാനമാണ് കുടുക്ക് സിനിമയിലെ ‘തെയ്തക തെയ്തക’ എന്നു തുടങ്ങുന്ന ഗാനം. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുവെച്ച് എത്തിയത്. ഇപ്പോഴിതാ ചുവടുകളുമായി എത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും അമ്മയും. ഇരുവരുടെയും ഡാന്‍സിനെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി, അന്‍സിബ ഹസ്സന്, ജോജു ജോര്‍ജ്, ആര്യ എന്നിവര്‍ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘അമ്മയും മോളും പൊളിച്ചു എന്നാണ് ലക്ഷ്മി കമന്റ് ചെയ്തിരിക്കുന്നത്. ‘ഊര്‍ജസ്വലയായ അമ്മയും മകളും’ എന്നാണ് അന്‍സിബയുടെ കമന്റ്. ഇവര്‍ക്ക് പുറമെ അനുമോള്‍, സരയൂ, മൃദുല, സ്നേഹ ശ്രീകുമാര്‍ എന്നിവരെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ചിത്രത്തിലെ നായിക ദുര്‍ഗാകൃഷ്ണയ്ക്ക് ഒപ്പം ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു വീഡിയോ കൃഷ്ണ ശങ്കര്‍ പങ്കുവെച്ചിരുന്നു. ”കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!,” എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണശങ്കര് വീഡിയോ പങ്കുവച്ചത്.
‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് ബിലഹരി ഒരുക്കുന്ന ചിത്രമാണ് കുടുക്ക് ദുര്‍ഗ കൃഷ്ണയും സ്വാസികയുമാണ് നായികമാര്‍. 2025ലെ കഥയാണ് ചിത്രം പറയുന്നത്. വ്യക്തികളുടെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.
