Connect with us

‘നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം, ലവ് യു’; വാപ്പയ്ക്ക് പിറന്നാള്‍ ആശംസകളുമായി നസ്രിയ; ഒപ്പം ആരാധകരും

Malayalam

‘നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം, ലവ് യു’; വാപ്പയ്ക്ക് പിറന്നാള്‍ ആശംസകളുമായി നസ്രിയ; ഒപ്പം ആരാധകരും

‘നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം, ലവ് യു’; വാപ്പയ്ക്ക് പിറന്നാള്‍ ആശംസകളുമായി നസ്രിയ; ഒപ്പം ആരാധകരും

മലയാളികളുടെ സ്വന്തം ക്യൂട്ട് താരമാണ് നസ്രിയ. ഇന്ന് പ്രിയ താരത്തിന്റെ വാപ്പ നാസിമുദ്ധീന്റെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. വാപ്പയുമൊത്തുള്ള പഴയ ‘മ്യൂസിക്കലി’ വീഡിയോയും ആശംസയോടൊപ്പം നസ്രിയ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം, ലവ് യു’ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോക്ക് താഴെ ദുല്‍ഖര്‍ സല്‍മാന്‍, ശ്രിന്ദ, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ഒപ്പം ആരാധകരും കമന്റുകളുമായി എത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമാണ് നസ്രിയ. ഇടക്ക് തന്റെ ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍ നസ്രിയ പങ്കുവെച്ചിരുന്നു. ഇടക്കിടക്ക് തന്റെ പുതിയ ചിത്രങ്ങളും നസ്രിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കയ്യില്‍ ഫോണും പിടിച്ച് കിടിലന്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ ഈ അടുത്ത് നസ്രിയ പങ്കുവെച്ചിരുന്നു. അതിനു മുന്‍പ് തന്റെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നുളള ചിത്രങ്ങളും നസ്രിയ പങ്കുവച്ചിരുന്നു. ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോയെ ഒരു ക്യാന്‍വാസില്‍ ഒരുക്കിയ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ നസ്രിയ പങ്കുവച്ചിരുന്നു. ”മര്‍ലിന്‍ മണ്‍റോയും ഞാനും” എന്ന് ഇംഗ്ലീഷില്‍ അടിക്കുറിപ്പ് നല്‍കി ചിത്രം പങ്കുവച്ചതിനോടൊപ്പം അത് നിര്‍മ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവച്ചു.

More in Malayalam

Trending