Malayalam
കെപിഎസി ലളിത അവസാന നാളുകളില്‍…; ഹൃദയ ഭേദകം ഈ കാഴ്ച!; കണ്ടു നില്ക്കാനാവാതെ ആരാധകര്‍
കെപിഎസി ലളിത അവസാന നാളുകളില്‍…; ഹൃദയ ഭേദകം ഈ കാഴ്ച!; കണ്ടു നില്ക്കാനാവാതെ ആരാധകര്‍
മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. പലരും വാക്കുകള്‍ പോലും കിട്ടാതെയാണ് തങ്ങളുടെ പ്രിയ കാലാകാരിയെ കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കെപിഎസി ലളിതയുടെ നില അതീവ ഗുരുതരമാകുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരികെയെത്തിയ കെപിഎസി ലളിത മകന് സിദ്ധാര്‍ത്ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്. ചികിത്സകള്‍ കൊണ്ട് കാര്യമില്ലെന്ന അവസ്ഥയില്‍…, അവസാന നാളുകളില്‍ മകനോടൊപ്പം ഫ്ളാറ്റില്‍ കഴിയവെയുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മൂക്കിലൂടെ ട്യൂബ് ഇട്ടിരിക്കുന്നതും വായിലൂടെ ശ്വാസം എടുക്കുകയും ചെയ്യുന്നതായാണ് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു നല്‍കിയിരുന്നത്. മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു. എങ്കിലും ഉള്ളവയെ ചീകിയൊതുക്കി കെട്ടിവെച്ച നിലയിലായിരുന്നു. നെറ്റിയില്‍ ഒരു വലിയ ചുവന്ന പൊട്ടും കാണാം.
കെപിഎസി ലളിതയെന്ന പേര് കേട്ടാല്‍ മനസിലെത്തുന്നത് ചുവന്ന പൊട്ടും ചന്ദനക്കുറിയുമിട്ട് ചിരിച്ച് സന്തോഷവതിയായിരിക്കുന്ന രൂപമാണ്. ആ ചിത്രം മനസില്‍ പതിഞ്ഞ ഒരു മലയാളിയ്ക്കും കെപിഎസി ലളിതയുടെ അവസാന നാളിലെ ഈ ചിത്രം കണ്ട് നില്‍ക്കാനാവില്ല. അമ്മയുടെ അവസ്ഥ ഇത്രയും മോശമായതിനാല്‍ തന്നെ മകന് സിദ്ധാര്‍ത്ഥ് സന്ദര്‍ശകരെ ഒന്നും തന്നെ അനുവദിച്ചിരുന്നില്ല. അമ്മയുടെ ചിരിച്ച മുഖം തന്നെ എല്ലാവരുടെയും മനസില്‍ ഇരിക്കട്ടെയെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നത്.
കെപിഎസി ലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഞ്ജു പിള്ള സിദ്ധാര്‍ത്ഥിനോട് പലതവണ പറഞ്ഞതിനു ശേഷമാണ് മരിക്കുന്നതിന് കുറച്ച് നാളുകള്‍ക്ക് മുമ്പ് മഞ്ജുവിനെ അമ്മയെ കാണാന്‍ അനുവദിച്ചത്. ആ കാഴ്ച കണ്ട് നെഞ്ച്പ്പൊട്ടിപ്പോയെന്ന് മഞ്ജു പിള്ള തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രം എങ്ങനെയാണ് പുറത്ത് വന്നത് എന്നുള്ള വിവരം ലഭ്യമല്ല. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ ചിത്രം പ്രചരിക്കുന്നുണ്ട്.
അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതല്‍ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്ക്കുന്നു. പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാന്‍ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളില്‍ ഒരാള്‍ കൂടിയാണ് കെപിഎസി ലളിത. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന് സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന് മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം. നീല പൊന്മാന്, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി.
