Connect with us

ദിലീപിന്റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്തതോടെ മാഡത്തെ കുറിച്ച് വിവരം ലഭിച്ചു…, ഉടന്‍ തന്നെ രഹസ്യമായി ചോദ്യം ചെയ്ത് വിട്ടയച്ച് ക്രൈംബ്രാഞ്ച്?; സോഷ്യല്‍ മീഡിയയില്‍ പരന്ന വാര്‍ത്ത ഇങ്ങനെ!

Malayalam

ദിലീപിന്റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്തതോടെ മാഡത്തെ കുറിച്ച് വിവരം ലഭിച്ചു…, ഉടന്‍ തന്നെ രഹസ്യമായി ചോദ്യം ചെയ്ത് വിട്ടയച്ച് ക്രൈംബ്രാഞ്ച്?; സോഷ്യല്‍ മീഡിയയില്‍ പരന്ന വാര്‍ത്ത ഇങ്ങനെ!

ദിലീപിന്റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്തതോടെ മാഡത്തെ കുറിച്ച് വിവരം ലഭിച്ചു…, ഉടന്‍ തന്നെ രഹസ്യമായി ചോദ്യം ചെയ്ത് വിട്ടയച്ച് ക്രൈംബ്രാഞ്ച്?; സോഷ്യല്‍ മീഡിയയില്‍ പരന്ന വാര്‍ത്ത ഇങ്ങനെ!

നടിയെ ആക്രമിച്ച കേസിന്റെ തുടക്ക കാലം മുതല്‍ തന്നെ ഉയര്‍ന്നു കേട്ട പേരായിരുന്നു കാണാമറയത്ത് ഇരിക്കുന്ന മാഡത്തിന്റേത്. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം തന്നെ വിശേഷിപ്പിക്കാവുന്ന അത്രത്തോളം ക്രിമിനല്‍ ബുദ്ധിയുള്ള, ഇരുട്ടത്ത് മറഞ്ഞിരുന്ന കാര്യങ്ങളെല്ലാം അറിയുന്ന ആ സ്ത്രീ ആരാണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ മലയാളികള്‍ക്കും ഉണ്ട്.

ദിലീപിന് ഏറെ പ്രിയപ്പെട്ട ആ സ്ത്രീയിക്ക് വേണ്ടിയാണ് ദിലീപ് ഇത്തരം ഒരു മുഖം മൂടിയണിഞ്ഞിരിക്കുന്നതെന്നും ജയിലില്‍ കഴിഞ്ഞതെന്നുമൊക്കെയാണ് കരുതേണ്ടത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യേഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ തിങ്കളാഴ്ചയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ഇതിനു പിന്നാലെ മാഡത്തെ കണ്ടുപിടിക്കണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന് വന്നത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം ഇപ്പോള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മാഡത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്നും മാഡത്തെ അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിടുന്നത്. നാദിര്‍ഷയെ രണ്ട് തവണയാണ് ചോദ്യം ചെയ്തത്. ഇതില്‍ നിന്ന് മാഡത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പറയപ്പെടുന്നത്.

മാഡം സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് വ്യക്തമാക്കി. പിന്നീട് ഇത് സംബന്ധിച്ച ചര്‍ച്ചകളും അന്വേഷണവും നിലച്ചു. ജയിലിലെ സുനിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് സഹതടവുകാരനായിരുന്നു ജിന്‍സണ്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരക്കരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പള്‍സര്‍ സുനി മാഡത്തെ കുറിച്ച് സൂചിപ്പിച്ച കാര്യവും തുറന്ന് പറഞ്ഞിട്ടുണ്ട്.

ദിലീപാണ് ക്വട്ടേഷന്‍ തന്നത് എന്ന് സുനി എടുത്തുപറഞ്ഞിട്ടില്ല. പക്ഷേ, ചില കാര്യങ്ങള്‍ പറയാതെ പറയുകയാണ് ചെയ്തത്. കുറച്ച് നേരം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് സെല്ലിലുണ്ടായിരുന്നത്. എനിക്കും വിപിന്‍ ലാലിനും ചില ജോലികളുണ്ട്. അതെല്ലാം കഴിഞ്ഞ് വൈകീട്ടാണ് സെല്ലിലെത്തുക. ഈ വേളയില്‍ പത്രം വായിച്ചുള്ള വിവരങ്ങള്‍ ചോദിക്കുമ്പോഴാണ് സുനി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതെന്നും ജിന്‍സണ്‍ പ്രതികരിച്ചു.

പത്രം വായിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട് എന്തേലും വാര്‍ത്തയുണ്ടോ എന്ന് സുനി ചോദിച്ചു. പ്രമുഖ നടനിലേക്ക് എന്ന മട്ടില്‍ വാര്‍ത്തയുണ്ട് എന്ന് ഞാന്‍ മറുപടി നല്‍കി. കേസിന് പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യമുണ്ട് എന്ന വാര്‍ത്തയുണ്ടോ എന്ന് സുനി ചോദിച്ചു. അത്തരത്തില്‍ വാര്‍ത്തയില്ലെന്ന് ഞാന്‍ പറഞ്ഞു. അല്ലാതെ മാഡത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സുനി പറഞ്ഞിട്ടില്ലെന്നാണ് ജിന്‍സണ്‍ പറഞ്ഞത്. ജയിലില്‍ ആയിരുന്ന സമയത്തും സുനി മാഡത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ താല്പര്യപെട്ടിരുന്നു എന്നു വേണം കരുതാന്‍.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും മാഡം കാണാമറയത്ത് തന്നെയാണ്. ആരാണ് മാഡം എന്നോ ഇവരുടെ തൊഴിലിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ആദ്യം ലഭിച്ചിരുന്നില്ല. ദിലീപിനോട് അടുത്ത് നില്‍ക്കുന്ന സിനിമാ മേഖലയില്‍ നിന്നുള്ളവരാണ് മാഡമെന്നാണ് ബാലചന്ദ്ര കുമാര്‍ നല്‍കിയ സൂചന. കേസ് വീണ്ടും ഉയര്‍ന്ന് വന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം മാഡത്തെ ഉടന്‍ കണ്ട് പിടിക്കണമെന്നുള്ള ആവിശ്യം ഉയര്‍ന്നിരുന്നു.

മാഡം എന്ന നടി ദിലീപിന്റെ നായികയായിരുന്നുവെന്നും കൊച്ചി സ്വദേശിനിയായ നടി തിരുവനന്തപുരത്താണ് പഠിച്ചതെന്നും ഇപ്പോള്‍ കൊച്ചിയിലാണ് താമസമെന്നുള്ള ചില സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പലര്‍ക്കും മാഡത്തെ അറിയാമെന്നും പോലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതിനാലും സംശയത്തിന്റെ നിഴലിലും ഒരു സ്ത്രീയുടെ പേരെടുത്ത് പറയാന്‍ കഴിയാത്തതിനാല്‍ തുറന്ന് പറയാത്തതാണെന്നുമാണ് വിവരം. മാഡം എന്നു പറയുന്നത് നടി ആണെന്നും ദിലീപിന് അത്രയ്ക്കും വേണ്ടപ്പെട്ട സ്ത്രീയാണെന്നും ഇവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ദിലീപ് ഈ പെടാപ്പാട് ഒക്കെ പെടുന്നതെന്നുമാണ് വിവരം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top