Connect with us

ക്യാന്‍സറിന് അടിമപ്പെടേണ്ടി വന്നപ്പോള്‍ ദിലീപ് ആണ് സഹായിച്ചത്, ദിലീപിനെ എനിക്ക് മറക്കാന്‍ കഴിയില്ലെന്ന് കൊല്ലം തുളസി

Malayalam

ക്യാന്‍സറിന് അടിമപ്പെടേണ്ടി വന്നപ്പോള്‍ ദിലീപ് ആണ് സഹായിച്ചത്, ദിലീപിനെ എനിക്ക് മറക്കാന്‍ കഴിയില്ലെന്ന് കൊല്ലം തുളസി

ക്യാന്‍സറിന് അടിമപ്പെടേണ്ടി വന്നപ്പോള്‍ ദിലീപ് ആണ് സഹായിച്ചത്, ദിലീപിനെ എനിക്ക് മറക്കാന്‍ കഴിയില്ലെന്ന് കൊല്ലം തുളസി

മിമിക്രി രംഗത്തുനിന്നും സിനിമയില്‍ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളില്‍ ഒരാളാണ് ദിലീപ്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ താരം തന്റെ കഠിനമായ പരിശ്രമം കൊണ്ടു തന്നെയാണ് നായകവേഷങ്ങളിലേയ്ക്ക് ഉയര്‍ന്നത്. പ്രായഭേദമന്യേ എല്ലാവരും താരത്തിന്റെ പ്രകടനം ഏറ്റെടുത്തതോടെ ജനപ്രിയ നായകന്‍ എന്ന പേരും ദിലീപിനെ തേടിയെത്തി. കോമഡി സിനിമകള്‍ക്കൊപ്പം സീരിയസ് ചിത്രങ്ങളും ചെയ്ത് എല്ലാവരുടെയും ഇഷ്ടം നേടിയ താരം കൂടിയാണ് ദിലീപ്.

ഇപ്പോഴിതാ ക്യാന്‍സര്‍ വന്ന സമയത്ത് തന്നെ ദിലീപ് സഹായിച്ച അനുഭവം പങ്കുവെക്കുകയാണ് നടന്‍ കൊല്ലം തുളസി. ദിലീപിന്റെ ഫാന്‍സ്‌പേജുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 2012ല്‍ ക്യാന്‍സര്‍ എന്ന മഹാരോഗത്തിന് അടിമപ്പെടേണ്ടി വന്നു എന്ന് വീഡിയോയില്‍ കൊല്ലം തുളസി പറയുന്നു. ‘അന്ന് ദിലീപാണ് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. അക്കാര്യത്തില്‍ ദിലീപിനെ എനിക്ക് മറക്കാന്‍ കഴിയില്ല. ഇത് ഞാന്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ദിലീപ് എന്നെ നേരിട്ട് വിളിച്ചു’. ‘ചേട്ടാ എങ്ങനെയുണ്ട് എന്ന് ചോദിച്ചു’.

‘അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. നമ്മുടെ പടത്തില്‍ ഒരു ചെറിയ സംഭവമുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വേഷമാണ്. ചേട്ടന്‍ തന്നെ അഭിനയിക്കണം. എന്നാലെ രസമാവത്തൂളളു’ എന്ന് ദിലീപ് എന്നോട് പറഞ്ഞു. ‘അങ്ങനെ ദിലീപ് എന്നെ വിളിച്ച് അഭിനയിപ്പിച്ചു. രണ്ട് മൂന്ന് ദിവസമേ ഷൂട്ടിംങ് ഉണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം എനിക്ക് തന്നു’, എന്നും കൊല്ലം തുളസി പറയുന്നു. ‘എനിക്ക് അറിയാം ആ പ്രതിഫലം അഭിനയിച്ചതിന്റെ പ്രതിഫലമായിട്ടല്ല. എന്നെ സാമ്പത്തികമായി സഹായിച്ചതാണ്. മറ്റ് തരത്തില്‍ തന്നാല്‍ ഞാന്‍ വാങ്ങിക്കില്ല എന്ന് ദിലീപിന് അറിയാം. ഔദാര്യം സ്വീകരിക്കുന്ന ആളല്ല ഞാനെന്ന് അറിഞ്ഞതുകൊണ്ടാവണം പ്രതിഫലം തന്നത് ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഒരുപാട് മഹാമനസ്‌കതയും ദയാശീലവും കരുണയുമുളള ഒരാളാണ് ദിലീപ്’, എന്നും കൊല്ലം തുളസി പറഞ്ഞു.

‘ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗികളെ ഉള്‍പ്പെടെ. ക്യാന്‍സര്‍ വന്ന സമയത്ത് എന്നെ സഹായിച്ച ദീലിപിനെ ഈ അവസരത്തില്‍ ഞാന്‍ സ്മരിക്കുകയാണ്. നന്ദിയോടെ ഓര്‍ക്കുകയാണ്’, വീഡിയോയില്‍ ദീലിപിനെ കുറിച്ച് കൊല്ലം തുളസി മനസുതുറന്നു. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് കൊല്ലം തുളസി. സൂപ്പര്‍താര ചിത്രങ്ങളില്‍ അടക്കം ശ്രദ്ധേയ കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം കൊല്ലം തുളസി വേഷമിട്ടിരുന്നു. സിനിമകള്‍ക്കൊപ്പം സീരിയലുകളില്‍ അഭിനയിച്ചും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമാസ്വാദകരുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ ദിലീപിനെ കുറിച്ച് ഒരാള്‍ എഴുതിയ കുറിപ്പ് ഏറെ വൈറലായിരുന്നു. അസാന്നിധ്യം മൂലം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട ഹാസ്യ സിനിമകളെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു.

ദിലീപിന്റെ അസാനിധ്യവും നഷ്ടമായ ഹാസ്യവും. പൊതുവെ ഇപ്പോള്‍ ദിലീപ് എന്ന നടന്റെ സിനിമകള്‍ ചളി, യുക്തി സഹമല്ലാത്തത് എന്നിങ്ങനെ പല തരത്തില്‍ ഉള്ള താഴ്ത്തികെട്ടലിലൂടെ ആണ് പോയി കൊണ്ടിരിക്കുന്നത്. പക്ഷെ സത്യം എന്തെന്നാല്‍ പലരും പുച്ഛത്തോടെ ഇപ്പോള്‍ പറയുന്ന മായാമോഹിനിയും ശൃംഗാരവേലനും ഒക്കെ തീയേറ്റര്‍ നിറഞ്ഞു തുളുമ്പി നിര്‍ത്താത്ത ചിരി പരത്തിയ ഉത്സവ ചിത്രങ്ങള്‍ ആയിരുന്നു.

ഇന്ന് ഒരു ഓണം വന്നാലോ ക്രിസ്മസ് വന്നാലോ തീയേറ്ററില്‍ പോയി ആഘോഷിക്കാന്‍ പറ്റാത്തത്തിന്റെ പ്രധാന കാരണം ദിലീപ് പടങ്ങള്‍ ഇല്ലാത്തത് തന്നെ ആണ്. നല്ല ഒരു ആഘോഷ ദിവസം ഡാര്‍ക്ക് ത്രില്ലറുകളും, പ്രകൃതി പടങ്ങളും തരുന്നതിന്റെ ഇരട്ടി അനുഭവം ആണ് ഒരു നല്ല കോമഡി പടം തരുന്നത്. അത് നല്ല കോമഡി പടങ്ങള്‍ അല്ലെ തരാറുള്ളു, ദിലീപിന്റെ ചളികളില്‍ കിട്ടില്ലല്ലോ എന്ന് പറയുന്നവരില്‍ പലരും ഈ ചിത്രങ്ങള്‍ കുടുംബസമേധമോ കൂട്ടുകാരോടൊപ്പമോ കണ്ടു പൊട്ടിച്ചിരിച്ചു ആഘോഷിച്ചു തീയേറ്റര്‍ വിട്ടവരായിരിക്കും.

ഇടക്കാലത്തു ചില വില്ലാളിവീരന്‍, നാടോടിമന്നന്‍, സെന്‍ട്രല്‍ ജയില്‍ പോലെ ആവര്‍ത്തന വിരസമായ അബദ്ധങ്ങള്‍ സംഭവിച്ചതും, അത് കഴിഞ്ഞ ഉടനെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച രസകരമാല്ലാത്ത കാര്യങ്ങളും, തിരിച്ചു വന്നതിനു ശേഷം ഒരു മുഴു നീള കോമഡി പടം പോലും ചെയ്യാത്തതും ദിലീപിനെ ഇപ്പോള്‍ തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണമാണ്. കേശു ഈ വീടിന്റെ നാഥനിലൂടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.

രണ്ടായിരത്തിനു ശേഷം ഇത്രയും അതികം റിപീറ്റ് വാല്യൂ ഉള്ള സിനിമകളും, തിയേറ്ററില്‍ എല്ലാ പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തിയ സിനിമകളും പേരില്‍ ഉള്ള ഒരു നടന്‍ വേറെ ഉണ്ടാവില്ല. ടിവിയില്‍ കോമഡി മാത്രം കാണിക്കുന്ന കോമഡി ടൈം പോലെ ഉള്ള പരിപാടികളില്‍ ഇന്നത്തെ സിനിമയിലെ ഹാസ്യം എന്ന് പറയുന്ന സംഭവങ്ങള്‍ ഇട്ടാല്‍ ഇവിടെ എത്ര പേര്‍ക്ക് ചിരി വരാറുണ്ട് എന്നതും, ദിലീപിന്റെ കണ്ടു മടുത്ത ചളികള്‍ ഇപ്പോഴും കണ്ട് ചിരിക്കുന്നവര്‍ എത്ര പേരുണ്ടെന്നും ഉള്ളത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. 1 മിനിറ്റ് എങ്കിലും തിടര്‍ച്ചയായി ചിരിക്കാന്‍ പറ്റുന്ന കോമഡി സീന്‍ ഉള്ള സിനിമകള്‍ ഇന്ന് ഇല്ലെന്നു തന്നെ പറയാം. അവിടെ ആണ് മുക്കാല്‍ ഭാഗവും തലകുത്തി ചിരിക്കാന്‍ പറ്റിയ ഐറ്റം ഇറക്കി ദിലീപിന്റെ ചളികള്‍ വിജയിക്കുന്നത് എന്നും പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top