Connect with us

‘മമ്മൂട്ടിയുടെ വരികള്‍ സുമനസുകള്‍ക്ക് മാതൃക’; ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Malayalam

‘മമ്മൂട്ടിയുടെ വരികള്‍ സുമനസുകള്‍ക്ക് മാതൃക’; ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

‘മമ്മൂട്ടിയുടെ വരികള്‍ സുമനസുകള്‍ക്ക് മാതൃക’; ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതിനായി മമ്മൂട്ടി പ്രഖ്യാപിച്ച ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ നിരവധിപ്പേര്‍ ഈ മാതൃക പിന്തുടരാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. താരത്തിന്റെ ഈ പ്രവര്‍ത്തിയ്ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി വി ശിവന്‍കുട്ടിയുടെ വാക്കുകള്‍:

മലയാളത്തിന്റെ മഹാനടന്‍ ശ്രീ മമ്മൂട്ടിയ്ക്ക് നന്ദി. പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഫോണ്‍ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ സുമനസുകള്‍ക്ക് മാതൃകയാകും. നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഈ മാതൃക പിന്തുടരാന്‍ നിരവധി പേര്‍ രംഗത്ത് വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ‘വിദ്യാമൃതം’ പദ്ധതി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്. ‘സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍,ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു,’ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top