Malayalam
സ്വന്തം സുജാതയിലെ പ്രകാശനാകാന്‍ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് കിഷോര്‍ സത്യ
സ്വന്തം സുജാതയിലെ പ്രകാശനാകാന്‍ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് കിഷോര്‍ സത്യ
കറുത്തമുത്ത് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ സത്യ. അവതാരകനായും കിഷോര്‍ ശ്രദ്ധേയനാണ്.
കുറച്ച് നാള് മിനിസ്ക്രീനില്‍ നിന്നും ഇടവേളയെടുത്ത താരം സ്വന്തം സുജാത എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. അടുത്തിടെയാണ് സൂര്യാ ടിവിയില്‍ സ്വന്തം സുജാത സംപ്രേക്ഷണം ആരംഭിച്ചത്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ ചന്ദ്രാ ലക്ഷ്മണനാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സാധാരണ ബിസിനസുകാരനായ പ്രകാശ് എന്ന കഥാപാത്രത്തെയാണ് കിഷോര്‍ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. പ്രകാശന് എന്ന കഥാപാത്രമാകുവാന്‍ വേണ്ടി എടുത്ത ചില തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് കിഷോര്‍. ഒരു അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹം വിവരങ്ങള്‍ പങ്ക് വെച്ചത്.
സ്വന്തം സുജാതയിലെ പ്രകാശനാവാന് അഞ്ച് കിലോയോളമാണ് കുറച്ചത്. പിന്നെ ഞാന്‍ താടി വളര്‍ത്താന്‍ തീരുമാനിച്ചു, എന്റെ മുടി മുറിച്ചില്ല. ആ ഒരു കഥാപാത്രത്തിനായി അത്തരം ശ്രമങ്ങള്‍ നടത്തിയതില്‍ വളരെ സന്തോഷം തോന്നുന്നു. പുരുഷന്മാര്ക്ക് അത്ര പ്രാധാന്യം ലഭിക്കാത്ത സ്ത്രീ കേന്ദ്രീകൃത കഥകളാണ് മലയാള സീരിയലുകളില്‍ കൂടുതലുളളത്. അപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടാവാറില്ല. അഭിനയം എപ്പോഴും എന്റെ പാഷനാണ്. അതിനാല്‍ ഞാന്‍ എന്ത് ചെയ്യുമ്പോഴും മികച്ചത് പുറത്തെടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ ഇവിടെ ശ്രദ്ധേയോടെയാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാറുളളത്. കൊറോണ കാരണം സിനിമകളുടെ റിലീസ് നടന്നില്ല. ആ സമയത്താണ് സ്വന്തം സുജാതയിലേയ്ക്ക് അവസരം വരുന്നത്. അങ്ങനെ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നടന് പറഞ്ഞു.
about kishore sathya
