ലോക ടൂറിസം ദിനത്തില്‍ ‘കിരീടം പാലം’ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി; ‘സേതുമാധവന്റെയും ദേവിയുടെയും’ പാലം ഇനി ടൂറസ്റ്റുകള്ക്ക് സ്വന്തം
ലോക ടൂറിസം ദിനത്തില്‍ ‘കിരീടം പാലം’ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി; ‘സേതുമാധവന്റെയും ദേവിയുടെയും’ പാലം ഇനി ടൂറസ്റ്റുകള്ക്ക് സ്വന്തം
ലോക ടൂറിസം ദിനത്തില്‍ ‘കിരീടം പാലം’ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി; ‘സേതുമാധവന്റെയും ദേവിയുടെയും’ പാലം ഇനി ടൂറസ്റ്റുകള്ക്ക് സ്വന്തം
കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. ഇതിലെ ഡയലോഗുകളും ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഈ ചിത്രത്തിലൂട നീളം പ്രത്യക്ഷപ്പെട്ടിരുന്ന പാലത്തെ കിരീടം പാലം എന്നും തിലകന് പാലം എന്നുമെല്ലാമാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ലോക ടൂറിസം ദിനത്തില്‍ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രിയും നേമം എംഎല്‍എയുമായ വി ശിവന്‍കുട്ടി.
”മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവന് പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരന് ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേര്‍ന്ന് നില്ക്കുന്നു.
കിരീടം പാലം എന്നും തിലകന് പാലം എന്നുമൊക്കെ പ്രദേശവാസികള്‍ വിളിക്കുന്ന ഈ പാലം നില്‍ക്കുന്നത് നേമം മണ്ഡലത്തില്‍ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.
പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്,” ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...