Malayalam
ബിഗ്‌ബോസ് ഫിനാലെയ്ക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ആ സന്തോഷവും വന്നുചേര്‍ന്നു; തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷത്തില്‍ കിടിലം ഫിറോസ്, ആശംസകളുമായി ആരാധകരും
ബിഗ്‌ബോസ് ഫിനാലെയ്ക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ആ സന്തോഷവും വന്നുചേര്‍ന്നു; തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷത്തില്‍ കിടിലം ഫിറോസ്, ആശംസകളുമായി ആരാധകരും
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്.
എന്നാല്‍ ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ഏറെ ആരാധകരുണ്ടാകുകയും ചെയ്ത താരമാണ് ഫിറോസ് ഖാന്‍. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പ്രേക്ഷകര്‍ ഒരേ പോലെ പറഞ്ഞ മത്സരാര്‍ത്ഥിയും ഫിറോസ് തന്നെയാണ്. എന്നാല്‍ മത്സരത്തില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്. മൈന്‍ഡ് റീഡര്‍ ഓഫ് സീസണ്‍ എന്ന അവാര്‍ഡാണ് ഫിറോസിന് ലഭിച്ചത്. ഒരു അനാഥാലയമെന്ന സ്വപ്നം സഫലീകരിക്കാന്‍ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് പറഞ്ഞിരുന്നു. തനിക്ക് വോട്ട് നല്‍കിയവര്‍ക്കും പിന്തുണച്ചവര്‍ക്കും ഫാന്‍സ് ഗ്രൂപ്പുകള്‍ക്കും ഫിറോസ് നന്ദി പറയുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാമ് കിടിലന്‍ ഫിറോസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു. അന്വേഷിപ്പിന്‍ – കണ്ടെത്തും എന്നതാണ് സത്യം. മാധ്യമം സ്വപ്നം കണ്ട ഒരു 20 കാരന്റെ മുന്‍പില്‍ മുന്നോട്ടുള്ള വഴികള്‍ പലതും കൊട്ടിയടക്കപ്പെട്ടപ്പോഴും ഞാനൊരു വഴി അന്വേഷിക്കുകയായിരുന്നു. കണ്ടെത്തും മുന്‍പ് എന്നെ തേടി വന്നു അത്. ഇന്നും ഒപ്പമുണ്ട്. ടിവി ഷോകള്‍ കിട്ടാന്‍ കാത്തിരുന്ന ഒരു അന്വേഷണ കാലമുണ്ടായിരുന്നു എനിക്ക്.
അവഹേളനത്തിന്റെ, വര്‍ണ വിവേചനത്തിന്റെ, കോക്കസ് വേര്‍തിരിവിന്റെ, പ്രാദേശിക വാദത്തിന്റെ അവഹേളനങ്ങള്‍ പതിവായി മുഖമടച്ചു കിട്ടിയിരുന്ന അവസരം അന്വേഷിച്ചു നടന്ന കാലം. പിന്നീട് അവ എന്നെ തേടി വന്നു .ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞു. സിനിമയായി പിന്നെ അന്വേഷണം. പതിവ് ക്‌ളീഷേ ഒഴിവാക്കലുകള്‍, പിന്‍കാലിനു തൊഴി, സ്‌ക്രിപ്റ്റ് കോപ്പി ചെയ്തു സിനിമകളിറങ്ങല്‍ പോലെ അവഹേളനത്തിന്റെ വര്‍ഷങ്ങള്‍.
പക്ഷേ സിനിമ വേണ്ട എന്ന് തീരുമാനിച്ച ഇടത്ത് അതെന്നെ തേടിവന്നു. പണം അന്വേഷിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അദ്ധ്വാനത്തിന്റെ ,സമ്പന്നതയുടെ ,പുത്തന്‍ കറന്‍സിയുടെ ഗന്ധത്തിന്റെ കാലം.അതും തേടിവന്നു. പക്ഷേ നിമിഷാര്‍ഥങ്ങള്‍ക്കുള്ളില്‍ സമ്പാദിച്ചത് മുഴുവന്‍ നഷ്ടമായ മറ്റൊരു കാലം പണത്തോടുള്ള അന്വേഷണം പാടേ നിര്‍ത്തിച്ചു. പിന്നെ അന്വേഷണം ജീവിതത്തിലേയ്ക്കായി. ആകാശത്തിലേ പറവകളെ നോക്കുവിന്‍.
വിതയ്ക്കാത്ത കൊയ്യാത്ത അന്നന്നത്തെ അന്നം മാത്രമന്വേഷിക്കുന്ന അവരുടെ കാലവും തേടിയെത്തി. അന്നുവരെയുള്ള ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസിലാക്കിയ നിമിഷം ഞാനെന്നെ ,എന്റെ അവയവങ്ങളെ ,എന്റെ മരണാനന്തര ശരീരത്തെ മെഡിക്കല്‍ കോളേജിന് എഴുതി നല്‍കി.പിന്നെയൊരു വീട് അന്വേഷിച്ചു .എന്റെ കുഞ്ഞാറ്റകളെ സുരക്ഷിതരാക്കാനല്ല .അവര്‍ക്ക് ലോകം ഒപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ കുറെയേറെ അമ്മമാര്‍ക്ക് ഒരുമിച്ചു പാര്‍ക്കാന്‍ ഒരു വീട്. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് അതും വന്നുചേര്‍ന്നു.
അത്രമേല്‍ പ്രിയപ്പെട്ടവരേ ,ഇപ്പോള്‍ അന്വേഷിക്കുന്നത് അമ്മമാരെ ആണ്. ഞങ്ങളൊരുക്കുന്ന ‘ചിറക് ‘-മേരി മെമ്മോറിയല്‍ സനാഥാലയം എന്ന മാനന്തവാടിയിലെ ഭൂമികയിലേയ്ക്ക് ചേക്കേറാന്‍ ഉള്ള അമ്മക്കിളികളെ വേണം. നേരിട്ട് ഞങ്ങള്‍ വാക്കുനല്‍കിയ അമ്മമാരുണ്ട് . പക്ഷേ ഈ പ്രസ്ഥാനം നിങ്ങള്‍ നയിക്കണം എന്നാണ് ആഗ്രഹം.
സ്‌നേഹം കൊണ്ട് മൂടാന്‍ അമ്മമാരേ തായോ .നിങ്ങളുടെ നാട്ടിലോ ,പരിചയത്തിലോ ദുരിതമനുഭവിക്കുന്ന അമ്മമാര്‍ ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കൂ .ഞങ്ങളവരെ കൊണ്ടുവന്നു പൊന്നുപോലെ നോക്കിക്കോളാം .ഇന്‍ബോക്‌സില്‍ മെസ്സേജ് ആയി വിവരങ്ങള്‍ നല്‍കിയാലും മതിയാകും .അവരെ ഏറ്റെടുക്കുന്ന രീതികളും വിവരങ്ങളും വണ്‍ റ്റു വണ്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാം. അന്വേഷിക്കു കണ്ടെത്തും എന്നാണല്ലോ, അവരും വന്നു ചേരുക തന്നെ ചെയ്യും എന്നുമായിരുന്നു ഫിറോസ് കുറിച്ചത്.
