Malayalam
ഡിംപലിന്റെ അമ്മ ഞാന്‍ കാരണമാണ് അച്ഛന്‍ മരിച്ചതെന്ന് പറഞ്ഞു, നമുക്കതില്‍ സങ്കടം തോന്നുമെങ്കിലും പിന്നീട് നമുക്കവരോട് അങ്ങനെയായിരിക്കാന്‍ പറ്റില്ല; ഇനിയും ഡിംപലിന്റെ അടുത്ത സുഹൃത്തെന്ന് പറയുന്നതല്ല അതിന്റെ ശരിയെന്ന് കിടിലന്‍ ഫിറോസ്
ഡിംപലിന്റെ അമ്മ ഞാന്‍ കാരണമാണ് അച്ഛന്‍ മരിച്ചതെന്ന് പറഞ്ഞു, നമുക്കതില്‍ സങ്കടം തോന്നുമെങ്കിലും പിന്നീട് നമുക്കവരോട് അങ്ങനെയായിരിക്കാന്‍ പറ്റില്ല; ഇനിയും ഡിംപലിന്റെ അടുത്ത സുഹൃത്തെന്ന് പറയുന്നതല്ല അതിന്റെ ശരിയെന്ന് കിടിലന്‍ ഫിറോസ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്.
എന്നാല്‍ ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ഏറെ ആരാധകരുണ്ടാകുകയും ചെയ്ത താരമാണ് ഫിറോസ് ഖാന്‍. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പ്രേക്ഷകര്‍ ഒരേ പോലെ പറഞ്ഞ മത്സരാര്‍ത്ഥിയും ഫിറോസ് തന്നെയാണ്. എന്നാല്‍ മത്സരത്തില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്. മൈന്‍ഡ് റീഡര്‍ ഓഫ് സീസണ്‍ എന്ന അവാര്‍ഡാണ് ഫിറോസിന് ലഭിച്ചത്. ഒരു അനാഥാലയമെന്ന സ്വപ്നം സഫലീകരിക്കാന്‍ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് പറഞ്ഞിരുന്നു. തനിക്ക് വോട്ട് നല്‍കിയവര്‍ക്കും പിന്തുണച്ചവര്‍ക്കും ഫാന്‍സ് ഗ്രൂപ്പുകള്‍ക്കും ഫിറോസ് നന്ദി പറയുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കിടിലന്‍ ഫിറോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മജ്സിയ ഭാനുവും ഡിംപലും തമ്മിലുള്ള പിണക്കത്തെ കുറിച്ചും ബിഗ്‌ബോസ് ഹൗസിനുള്ളിലുണ്ടായിരുന്ന സൗഹൃദങ്ങളെ കുറിച്ചും പറയുകയാണ് കിടിന്‍ ഫിറോസ്. മജ്സിയയും ഡിംപലും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. അത് പക്ഷേ നിങ്ങള്‍ കണ്ടത് പോലെ അത്രമേല്‍ ഹൃദ്യമായത് അല്ലായിരുന്നു. ഇവരെക്കാളും വലിയ സൗഹൃദം അതിലുണ്ടായിരുന്നു. നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. അതിലെ ഏറ്റവും ക്ലോസ് ഫ്രണ്ട്സ് നോബിയും റംസാനുമാണ്. അവരന്റെ സുഹൃത്തുക്കള്‍ ആയത് കൊണ്ട് പറയുന്നതല്ല. അവര്‍ തമ്മില്‍ ഒരു അച്ഛന്‍ മകന്‍ ബന്ധം പോലെയാണ്. മജ്സിയയും ഡിംപലും അവരുടെ ഗെയിം സ്ട്രാറ്റര്‍ജി പ്ലാന്‍ ചെയ്യാനുള്ളതാണ്. ഡിംപലും മണിക്കുട്ടനും ഞാനുമടക്കം അതില്‍ മത്സരിച്ച എല്ലാവര്‍ക്കും പ്രേക്ഷകരുമായി സംസാരിക്കാന്‍ എന്തെങ്കിലും ഉപാധി വേണം.
ചിലര്‍ ക്യാമറയില്‍ നോക്കി പറയും. ചിലര്‍ സുഹൃത്തിനോട് പറയും. അങ്ങനെ ഡിംപലിന് പുറം ലോകത്തോട് പറയാനുള്ള ഒരു സുഹൃത്തായിരുന്നു മജ്സിയ ഭാനു. മജ്സിയയ്ക്കും അങ്ങനെ തന്നെയാണ്. ഗെയിം കഴിഞ്ഞാലും അത് തുടരുമെന്ന് രണ്ടിലൊരാള്‍ വിചാരിച്ചത് കൊണ്ടാവും പ്രശ്നമായത്. രണ്ട് പേരും പക്വതയുള്ളവരാണ്. അവര്‍ തമ്മില്‍ തീര്‍ത്തോളും. എനിക്ക് പറയാന്‍ പറ്റുന്ന രീതിയില്‍ ഞാന്‍ രണ്ടാളോടും പറഞ്ഞിട്ടുണ്ട്. ക്ഷമ പറയാനും ഒരു ക്ഷമ വേണം. ഇതൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല. ആ സമയത്ത് വീടിനുള്ളിലാണ്.
എനിക്ക് അറിയാവുന്ന കാര്യം ഡിംപല്‍ ഒരു ഓഡിയോ പുറത്തേക്ക് വിടുന്നു. അത് ഫാന്‍സിന് ലീക്കാവുന്നു. മജ്സിയയ്ക്ക് ഭീഷണി കോള്‍ വരുന്നു. ഇതിനെല്ലാം ഞാന്‍ സാക്ഷിയാണ്. ഡിംപലും മജ്സിയയും ഇവിടെ അടുത്ത് അടുത്ത മുറികളില്‍ ഉണ്ടായിരുന്നു. ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. രണ്ടാള്‍ക്കും പറഞ്ഞ് തീര്‍ക്കാവുന്ന കേസേ ഉള്ളു. ക്ഷമ പറയാന്‍ ഒരാള്‍ക്ക് ക്ഷമ ഉണ്ടാവുമ്പോള്‍ ക്ഷമിക്കപ്പെടുമായിരിക്കും. എനിക്കും ഡിംപലിനും ഇടയിലുണ്ടായിരുന്ന സൗഹൃദം അങ്ങ് പോയി. ഇനിയും ഡിംപലിന്റെ അടുത്ത സുഹൃത്തെന്ന് പറയുന്നതല്ല അതിന്റെ ശരി. എനിക്ക് ഡിംപലിനെ കാണാന്‍ പോകണമെന്നുണ്ടായിരുന്നു.
കണ്‍ഫെഷന്‍ റൂമിലിരുന്ന് ആത്മാര്‍ഥമായിട്ടാണ് ഞാന്‍ പറഞ്ഞത്. പുറത്തിറങ്ങിയാല്‍ ഏറ്റവും ആദ്യം പോവുന്നത് ഡിംപലിന്റെ വീട്ടിലേയ്ക്ക് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ പുറത്തിറങ്ങിയപ്പോള്‍ എന്റെ മക്കള്‍ അതിനെക്കാള്‍ കൂടുതല്‍ കണ്ണ്നീരില്‍ ആയിരുന്നു എന്നാണ് ആദ്യം അറിഞ്ഞത്. ഡിംപലിന്റെ അമ്മ ഒരു വീഡിയോയുമായി രംഗത്ത് വരുന്നു. അതില്‍ ഞാന്‍ കാരണമാണ് അച്ഛന്‍ മരിച്ചതെന്ന് പറയുന്നു. നമുക്കതില്‍ സങ്കടം തോന്നുമെങ്കിലും പിന്നീട് നമുക്കവരോട് അങ്ങനെയായിരിക്കാന്‍ പറ്റില്ല. ഞാന്‍ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്ന ആളാണ്. എന്നെ സംബന്ധിച്ചത് സന്തോഷവും സമാധാനവും അല്ല. മനപൂര്‍വ്വം ഒഴിവായി നടക്കുകയാണ്.
ഡിംപലിനോട് എന്താ മോളേ സുഖമല്ലേ എന്ന് ചോദിക്കുന്നതിന് അപ്പുറത്തേക്ക്, പോയി ഉപദേശിക്കാനൊന്നും പറ്റില്ല. അതുണ്ടായിരുന്നു. എന്റെ മകളെ പോലെ ആയിരുന്നു ഡിംപല്‍. അവളും അത് മാറ്റി പറയാന്‍ സാധ്യതയില്ല. ആദ്യത്തെ അമ്പത് ദിവസങ്ങള്‍ അവള് എന്റെ ഒരുപാട് അടുത്ത സുഹൃത്തായിരുന്നു. തിരിച്ചും അങ്ങനെയാണ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ സൗഹൃദമില്ല. ശത്രുതയുമില്ല. എനിക്ക് ആ കുട്ടിയോട് എന്തെങ്കിലും തരത്തിലുള്ള വികാരമില്ല. അവര്‍ക്കത് തിരിച്ചും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുമില്ല.
ഭാനുവിനോട് അതുണ്ട്. അവള് സ്നേഹ കൂടുതല്‍ കൊണ്ടുള്ള കുഴപ്പങ്ങളൊക്കെയുണ്ട്. പക്ഷേ അവള്‍ ഭയങ്കര ബോള്‍ഡാണ്. അവളെ എന്തെല്ലാം പറഞ്ഞു. കള്ളിയെന്ന് വിളിച്ചു. അവളുടെ ലൈംഗികതയെ പോലും ചോദ്യം ചെയ്യുന്ന കമന്റുകളൊക്കെ വന്നിരുന്നു. അതെല്ലാം ബോള്‍ഡായി നേരിട്ടില്ലേ. അതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. നീതിയും നിയമവുമൊക്കെ എല്ലാവര്‍ക്കും ബാധകമാണ് എന്നും അദ്ദേഹം പറഞ്ഞു.
