ഇരട്ട നികുതി എന്ന വിനോദ നികുതി ഒഴിവാക്കിത്തരണം.., തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണം; സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്

സംസ്ഥാനത്തെ തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. വരുമാനത്തിന്റെ വലിയ പങ്കും നികുതി, സെന്റ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേടിത്തരുന്ന ഒരു മേഖലയാണ് സിനിമയെന്നും ഇരട്ട നികുതി എന്ന വിനോദ നികുതി ഒഴിവാക്കിത്തരണമെന്നും സംഘടന ആവശ്യപ്പെട്ടു.
സെക്രട്ടറി ആന്റോ ജോസഫ് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെയാണ് നിലവില്‍ സിനിമാ തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ പല ഘട്ടങ്ങളിലും ചില അശാസ്ത്രീയ നടപടികള്‍ മൂലം സിനിമാ വ്യവസായത്തിന് ഉണ്ടാകുന്ന നഷ്ടം വളരെ ഭീകരമാണെന്നും മുന്പോട്ട് പോകുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്കിയാല് മാത്രമേ വരാനിരിക്കുന്ന നഷ്ടങ്ങള്‍ ഒരു പരിധിവരെ നികത്താന്‍ സാധിക്കൂവെന്നും കത്തില്‍ പറയുന്നു.
കൊവിഡിനൊപ്പം ജീവിക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപന തോത് കുറയുന്നതുകൊണ്ട് 100% പ്രേക്ഷകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ സിനിമാ മേഖലയ്ക്ക് അനുമതി നല്കിയിട്ടുള്ളതാണ്. നമ്മുടെ സംസ്ഥാനത്ത് ഈ വ്യവസായത്തിന്റെ നിലനില്‍പ്പിന് സഹായകരമാകുന്ന തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...