മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമായി താരം എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റേതായി എത്തിയ ഒരു വാര്‍ത്തയാണ് വൈറലാകുന്നത്.
കീര്‍ത്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് പിടിപെട്ടെന്നും വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണെന്നും കീര്‍ത്തി സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എല്ലാവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുകയും സുരക്ഷിതരായി ഇരിക്കുകയും ചെയ്യുക. വാക്സിന് സ്വീകരിച്ചിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്സിന് സ്വീകരിക്കൂ. അത് കോവിഡ് ഗുരുതരമാകാതെ അത് നിങ്ങളെ സഹായിക്കുമെന്നും താരം പറഞ്ഞു. താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് ടെസ്റ്റ് ചെയ്യാനും നടി അഭ്യര്‍ത്ഥിച്ചു.
അതേസമയം, സിനിമ മേഖലയില്‍ നിരവധി പ്രമുഖരാണ് കൊവിഡ് ബാധിതരാകുന്നത്. സംവിധായര്‍ പ്രിയദര്ശന് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. മഹേഷ് ബാബു, തൃഷ, സ്വര ഭാസ്കര്‍, സത്യരാജ്, ശോഭന, ഗായിക ലത മങ്കേഷ്കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കോവിഡ് ബാധിച്ചിരുന്നു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...