Malayalam
‘ആര്‍ട് ഓഫ് ബാലന്‍സ്’; കീര്‍ത്തി സുരേഷിന്റെ പുതിയ വീഡിയോയ്ക്ക് ആശംസകളുമായി ആരാധകര്‍, വീഡിയോ വൈറല്‍
‘ആര്‍ട് ഓഫ് ബാലന്‍സ്’; കീര്‍ത്തി സുരേഷിന്റെ പുതിയ വീഡിയോയ്ക്ക് ആശംസകളുമായി ആരാധകര്‍, വീഡിയോ വൈറല്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലും അന്യഭാഷകളിലുമായി തിളങ്ങി നില്‍ക്കുകയാണ് താരം ഇപ്പോള്‍. മലയാളത്തിനേക്കാള്‍ ഉപരി മറ്റു ഭാഷകളിലാണ് കീര്‍ത്തി ഇപ്പോള്‍ സജീവമായിരിക്കുന്നത്.
ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെയും മുന്‍നിര നായകന്മാര്ക്കൊപ്പവും അഭിനയിക്കുവാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ പുതിയൊരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
കീര്‍ത്തി സുരേഷ് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആര്‍ട് ഓഫ് ബാലന്‍സ് എന്നാണ് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്. ഒരു കാലില്‍ കുറച്ച് സമയത്തേക്ക് നാല് വ്യത്യസ്ത ആസനങ്ങളും ഒരു ദശലക്ഷം ചിന്തകളും എന്നും താരം എഴുതിയിട്ടുണ്ട്.
കീര്‍ത്തി സുരേഷിന് ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മഹാനടി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനായ സര്‍കാരു വാരി പാട്ടയാണ് കീര്‍ത്തി സുരേഷ് ഇപോള്‍ അഭിനയിക്കുന്ന ചിത്രം.
