Malayalam
ആദ്യ സിനിമകളില്‍ നിന്ന് പ്രതിഫലം ലഭിച്ചിരുന്നില്ല!, കാരണം അതായിരുന്നു; ഫാഷന്‍ ഷോയില്‍ നിന്ന് ലഭിച്ചത് 500 രൂപ ആയിരുന്നു
ആദ്യ സിനിമകളില്‍ നിന്ന് പ്രതിഫലം ലഭിച്ചിരുന്നില്ല!, കാരണം അതായിരുന്നു; ഫാഷന്‍ ഷോയില്‍ നിന്ന് ലഭിച്ചത് 500 രൂപ ആയിരുന്നു
തെന്നിന്ത്യയിലാകെ തിളങ്ങി നില്ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തി നായികയായി തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന് എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് എങ്കിലും അമ്മ മേനക നിര്‍മ്മിച്ചതിനാല്‍ കീര്‍ത്തിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല.
തനിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത് സിനിമയില്‍ നിന്നല്ല എന്നാണ് താരം പറയുന്നത്. ഫാഷന്‍ ഡിസൈനിംഗ് പഠിയ്ക്കുന്നതിനൊപ്പം നടി ഫാഷന്‍ ഷോയും ചെയ്യാറുണ്ടായിരുന്നു. അതിലൂടെയാണ് കീര്‍ത്തിയ്ക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത്. 500 രൂപയാണ് ഫാഷന്‍ ഷോ ചെയ്തപ്പോള്‍ താരത്തിന് ലഭിച്ച പ്രതിഫലം. ഇത് താരം അച്ഛനെ ഏല്‍പ്പിക്കുകയായിരുന്നു.
2013ല്‍ പ്രിയദര്ശന് ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ കീര്‍ത്തി എത്തിയത്. ഈ ചിത്രത്തിന് ഒരു കവറില്‍ ഇട്ടാണ് കീര്‍ത്തിയ്ക്ക് പ്രതിഫലം നല്‍കിയത്. അത് എത്രയാണെന്ന് പോലും തുറന്ന് നോക്കാതെ അച്ഛനെ ഏല്പിക്കുകയായിരുന്നു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. തെലുങ്ക് ചിത്രം ഗുഡ് ലക്ക് സഖിയും റിലീസിനൊരുങ്ങുകയാണ്. രജനികാന്തിനൊപ്പം അണ്ണാത്തെ എന്ന ചിത്രമാണ് കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. വാശി, സാനി കായിതം, സര്‍ക്കരു വരി പാത എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
