Connect with us

നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് ഇന്ന്

Malayalam

നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് ഇന്ന്

നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് ഇന്ന്

മലയാളികള്‍ ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ദിനം പ്രതി പുതിയ പുതിയ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ എന്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. ഈ കേസിന്റെ വിധി ഉടന്‍ പുറത്തെത്തുമെന്നും ന്യായം തന്നെയാകുമെന്നും ഈ മാസം തന്നെ ദിലീപും കാവ്യയും അറസ്റ്റിലാകുമെന്നുമാണ് പുറത്ത് വരുന്ന വിവരം. കേസില്‍ തുടരന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മൊഴിയെടുത്തത്. ഇതിന്റെ വിശദാംശങ്ങള്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അട്ടിമറികള്‍ക്ക് ഏറെ സാധ്യതയുള്ളതിനാല്‍ തന്നെ എത്രയും വേഗത്തിലായിരിക്കും കേസ് മുന്നോട്ട് പോകുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി ഈ മാസം മുപ്പതിനു മുമ്പ് തന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്താനുമാണ് നീക്കമെന്നുമെല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കനാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളിയിരുന്നു.

ഈ നടപടി റദ്ദാക്കണം എന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നല്‍കിയതിന് പിറകെ വിചാരണ കോടതി നടപടികളിലുള്ള പ്രതിഷേധം കാരണം പ്രോസിക്യൂട്ടര്‍ രാജി വെച്ചിരുന്നു. ഈ സാഹചര്യം കോടതി പരിശോധിച്ചേക്കും. തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറ് മാസം നിര്‍ത്തി വെക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തില്‍ ഉള്ളവരും തുടര്‍ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയില്‍ പറയുന്നു. കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റിക്കോര്‍ഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകള്‍ അടങ്ങിയ ഫോണാണ് കോടതിയില്‍ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനുവരി 20 ന് സമര്‍പ്പിക്കണമെന്നാണ് വിചാരണ കോടതി നിര്‍ദ്ദേശം.

More in Malayalam

Trending