Malayalam
ടെക്‌സ്‌റ്റൈല്‍സില്‍ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂര്‍ണ്ണമായും ഇറങ്ങാന്‍ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല, എപ്പോഴും യാത്രയില്‍ ആയിരിക്കണം, ട്രെന്‍ഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെന്‍ഷനും ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു; വൈറലായി കാവ്യയുടെ വാക്കുകള്‍
ടെക്‌സ്‌റ്റൈല്‍സില്‍ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂര്‍ണ്ണമായും ഇറങ്ങാന്‍ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല, എപ്പോഴും യാത്രയില്‍ ആയിരിക്കണം, ട്രെന്‍ഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെന്‍ഷനും ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു; വൈറലായി കാവ്യയുടെ വാക്കുകള്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്.
ഇപ്പോള്‍ കാവ്യയുടെ വിശേഷങ്ങള്‍ക്ക് കൈയ്യടി നല്‍കാറുണ്ട്. കരിയറില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കാവ്യ കുടുംബജീവിതവുമായി മുന്‍പോട്ട് പോവുകയാണ്. ഇപ്പോള്‍ മൂന്നു വയസ്സുകാരിയുടെ അമ്മ കൂടിയാണ് കാവ്യ. ഒരു ബിസിനെസ്സ് സംരഭക കൂടിയായ കാവ്യയുടെ പഴയകാല വീഡിയോ ആണിപ്പോള്‍ വൈറലായി മാറുന്നത്. ഞാന്‍ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി എന്റെ ഒരു കാര്യം പറയാന്‍ വേണ്ടി ഒരു പ്രസ് മീറ്റ് വയ്ക്കുന്നത്. പലപ്പോഴും പ്രസ് മീറ്റിന്റെ ഭാഗമായി ഇരുന്നിട്ടുണ്ട്. പുതിയ ഒരു സംരംഭത്തിലേയ്ക്ക് കടക്കുന്ന സന്തോഷ വാര്‍ത്ത പറയാന്‍ ആയി വിളിച്ച സന്തോഷത്തില്‍ കാവ്യ സംസാരിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ വൈറലായി മാറുന്നത്.
ലക്ഷ്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ് ലോഞ്ചിന്റെ ഭാഗമായിട്ടാണ് കാവ്യ മാധ്യമങ്ങളെ കണ്ടത്. നാത്തൂന്‍ റിയക്കും ചേട്ടന്‍ മിഥുനും ഒപ്പം നടത്തിയ പ്രസ് മീറ്റില്‍ കാവ്യ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകര്‍ ഒരിക്കല്‍ കൂടി ഏറ്റെടുത്തിരിക്കുന്നത്. വസ്ത്ര വ്യാപാര രംഗത്തായിരുന്നു കാവ്യയുടെ അച്ഛന് ജോലി അതുകൊണ്ടുതന്നെ വ്യാപാരം കാവ്യയുടെ രക്തത്തില്‍ തന്നെ അലിഞ്ഞതാണ് എന്ന് പറയുന്നതില്‍ തെറ്റില്ല.
ഇടക്ക് വച്ച് വ്യാപാര രംഗത്തെ വിശേഷങ്ങള്‍ ഒന്നും വൈറല്‍ ആയിരുന്നില്ലെങ്കിലും മീനാക്ഷിയും മഹാലക്ഷ്മിയും ഓണത്തിന് ധരിച്ച വസ്ത്രങ്ങളോടെയാണ് വീണ്ടും ലക്ഷ്യയുടെ ഡിസൈന്‍ ചര്‍ച്ച ആയത്. ഒപ്പം അടുത്തിടെ കാവ്യ പങ്കെടുത്ത ചടങ്ങുകളില്‍ അണിഞ്ഞ ചുരിദാര്‍ മോഡലുകളും ലക്ഷ്യയുടെ ഡിസൈന്‍ ആയിരുന്നു എന്നാണ് സൂചന.
സിനിമ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന കാവ്യയുടെ ദീര്‍ഘനാളത്തെ ചിന്തയാണ് ലക്ഷ്യ എന്ന ലക്ഷ്യത്തില്‍ എത്തിച്ചതും. അപ്പോള്‍ തന്റെ തീരുമാനത്തിന് ഒപ്പം ആയിരുന്നു കുടുംബം പ്രത്യേകിച്ചും ചേട്ടന്‍ മിഥുന്‍ എന്നും കാവ്യ വൈറലാകുന്ന വീഡിയോയില്‍ പറയുന്നു. ഒരു വര്‍ഷത്തോളം ഇതേ ആശയം മനസില്‍ കിടന്ന് ഏറ്റവും ഒടുവില്‍ തീരുമാനം എടുക്കുകയായിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.
സിനിമക്ക് ഒപ്പം എന്താ ചെയ്യുക, എന്നുള്ള ആലോചനയ്ക്ക് ഒടുവില്‍ ആണ് കാവ്യ തീരുമാനം എടുക്കുന്നത്. ടെക്‌സ്‌റ്റൈല്‍സില്‍ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂര്‍ണ്ണമായും ഇറങ്ങാന്‍ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല എന്നും കാവ്യ പറയുന്നുണ്ട്. എപ്പോഴും യാത്രയില്‍ ആയിരിക്കണം, ട്രെന്‍ഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെന്‍ഷനും ആദ്യകാലങ്ങളില്‍ കാവ്യക്ക് ഉണ്ടായിരുന്നു.
തന്റെ ചേട്ടന്‍ ഫാഷന്‍ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓണ്‍ലൈന്‍ സംരഭം തുടങ്ങിക്കൂടെ എന്ന ആശയം മുന്‍പോട്ട് വച്ചതും. ആദ്യകാലങ്ങളില്‍ തനിക്ക് ഒരു പേടി ഉണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് വളരെ ഈസിയായി തോന്നി എന്നും കാവ്യ പറഞ്ഞിട്ടുണ്ട്. തന്നെ അത് അട്രാക്റ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അത് തന്നെയാണ് നല്ല തീരുമാനം എന്ന് തനിക്ക് തോന്നി എന്നും കാവ്യ.
ലക്ഷ്യ എന്ന പേര് തീരുമാനിക്കുമ്പോള്‍ ഒരു അര്‍ഥം ഉണ്ടാകണം, സിംപിള്‍ ആകണം, പൂര്‍ണ്ണത ഉണ്ടാകണം ഒരു പോസിറ്റിവിറ്റി ഉണ്ടാകണം എന്ന തോന്നല്‍ ഉണ്ടായിരുന്നുവെന്നും കാവ്യ ഒരു മാധ്യമത്തോട് പറഞ്ഞിട്ടുള്ളത്. സിനിമ പോലെ തന്നെ കുടുംബം പോലെയാണ് തനിക്ക് ബിസിനസ്സും എന്ന് കാവ്യ വൈറല്‍ വീഡിയോയില്‍ പറയുന്നു. എന്തിനും തന്റെ ഒപ്പം നിഴലായി കുടുംബം ഉണ്ടെന്നും അവരാണ് തന്റെ അടിത്തറയെന്നും കാവ്യാ പറഞ്ഞിട്ടുണ്ട്.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം.
പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
സിനിമയിലെ തങ്ങളുടെ ഇഷ്ട താരജോഡികള്‍ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇരുവരുടെയും മകളായ മഹാലക്ഷ്മിയ്ക്കും ആരാധകര്‍ ഏറെയാണ്. ദിലീപിനും കാവ്യയ്ക്കും ഒപ്പം പൊതു ചടങ്ങുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള കൊച്ചു സുന്ദരിയെ കുറിച്ചും ആരാധകര്‍ എപ്പോഴും തിരക്കാറുണ്ട്.
