Connect with us

തൊഴില്‍ ചെയ്തു വരുമാനമുണ്ടെങ്കില്‍ മാത്രമല്ലേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ, എനിക്ക് അഭിനയിച്ചേ പറ്റൂ, അങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റു, ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ പിന്നെ അത് പരിഹരിക്കുന്നതുവരെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല; ചിലര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് സീമ

Malayalam

തൊഴില്‍ ചെയ്തു വരുമാനമുണ്ടെങ്കില്‍ മാത്രമല്ലേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ, എനിക്ക് അഭിനയിച്ചേ പറ്റൂ, അങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റു, ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ പിന്നെ അത് പരിഹരിക്കുന്നതുവരെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല; ചിലര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് സീമ

തൊഴില്‍ ചെയ്തു വരുമാനമുണ്ടെങ്കില്‍ മാത്രമല്ലേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ, എനിക്ക് അഭിനയിച്ചേ പറ്റൂ, അങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റു, ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ പിന്നെ അത് പരിഹരിക്കുന്നതുവരെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല; ചിലര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് സീമ

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്‍ക്കുന്ന താരം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുന്‍പ്പന്തിയിലാണ്. നടി ശരണ്യ ശശിയിലൂടെയാണ് സീമ ജി നായരെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ട്യൂമര്‍ ശരണ്യ പിടികൂടിയപ്പോള്‍ താരത്തിന്റെ അവസാന നിമിഷം വരെയും അതിനു ശേഷം ശരണ്യയ്ക്ക് അമ്മയ്‌ക്കൊപ്പവും കരുത്തായി നില്‍ക്കുന്നത് സീമയാണ്.

തന്റെ പതിനേഴാം വയസില്‍ അമ്മയുടെ പാതപിന്തുടര്‍ന്ന് നാടക നടിയായി കലാരംഗത്തേയ്ക്ക് എത്തിയ താരമാണ് സീമ ജി നായര്‍. ആയിരത്തില്‍ അധികം വേദികളില്‍ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയല്‍ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്. ദൂരദര്‍ശന്‍ പരമ്പരകളില്‍ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി. കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികര്‍ത്താവായുമെല്ലാം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ താരം അമ്പതിന് മുകളില്‍ സീരിയലുകളിലും അതുപോലെ നൂറില്‍ കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയത്രി എന്ന നിലയില്‍ നിന്നും മുകളില്‍ ആയി മികച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ് സീമ. ഇന്നും മലയാളത്തില്‍ ഒട്ടേറെ മികച്ച സഹനടി വേഷങ്ങള്‍ ചെയ്യുന്ന താരംകൂടിയാണ് സീമ ജി നായര്‍. കോട്ടയം മുണ്ടക്കയത്ത് ജനിച്ച സീമ വിവാഹമോചിതയാണ്. ആരോമല്‍ എന്ന മകനൊപ്പം എറണാകുളത് ആണ് സീമ ഇപ്പോള്‍ താമസിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കും അതുപോലെ യുവതാരങ്ങള്‍ക്കും ഒപ്പം വേഷങ്ങള്‍ ചെയ്ത നടി കൂടിയാണ് സീമ ജി നായര്‍.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ കരകരപ്പുള്ള ശബ്ദത്തിന് പിന്നില്‍ തുടര്‍ച്ചയായ നാടക അഭിനയവും ഉച്ചത്തിലുള്ള ഡയലോഗ് ഡെലിവറിയുമൊക്കെയായിരിക്കാമെന്നാണ് താരം പറയുന്നത്. പണ്ടൊക്കെ എന്ത് കോപ്രായം കാണിച്ചാലും ആളുകള്‍ എപ്പോഴും ചിരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല, സ്റ്റേജ് ഷോയിലും മറ്റുമൊക്കെ നല്ല സാധനമാണെങ്കിലെ ഏല്‍ക്കുന്നുള്ളൂ. എന്റെ ശബ്ദത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ പല ഇഎന്‍ടി സ്‌പെഷലിസ്റ്റുകളേയും കണ്ടിരുന്നു. ഇടയ്ക്ക് ഭയങ്കര ഇമോഷന്‍ വന്നാലോ മാനസിക ബുദ്ധിമുട്ട് ഉണ്ടായാലോ പെട്ടെന്ന് തൊണ്ടയില്‍ ബാധിക്കും. അലറി അഭിനയിച്ചാലൊക്കെ ശബ്ദം ആകെ മാറും. എനിക്ക് വേണമെങ്കില്‍ സര്‍ജറി ചെയ്യാമായിരുന്നു. പക്ഷേ ഡോക്ടര്‍ അത് വേണ്ടെന്ന് പറഞ്ഞു. ശബ്ദം മാറിയാല്‍ ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ജറി കഴിഞ്ഞാല്‍ സ്വീറ്റ് വോയിസാകും പിന്നെ തിരിച്ചറിയാനാകില്ലല്ലോ.

അമ്മയില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചിട്ടുള്ളത്. അമ്മയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ വലിയ അഭിമാനമാണ്. തിലകന്‍ ചേട്ടന്റെ ആത്മകഥയില്‍ വരെ അമ്മയെ പ്രശംസിച്ചിട്ടുണ്ട്. കാരുണ്യവും സഹാനുഭൂതിയും സഹജീവികളോടുള്ള സ്‌നേഹവുമൊക്കെ അമ്മയ്ക്കുണ്ടായിരുന്നു. സാമ്പത്തികമായി ഏതു പിന്നോക്കാവസ്ഥയില്‍ നില്‍ക്കുകയാണെങ്കിലും സഹായം ചോദിച്ചു നമ്മുടെ മുന്നില്‍ വരുന്നവരെ സഹായിക്കണമെന്നത് ഞാന്‍ പഠിച്ചത് അമ്മയില്‍നിന്നാണ്, എന്നാണ് സീമ പറയുന്നത്.

ഒരു സുപ്രഭാതത്തില്‍ ചാരിറ്റിയെന്ന് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടയാളല്ല ഞാന്‍. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഒന്നും ചെയ്തിട്ടുള്ളത്. സാമ്പത്തികമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ചിലരങ്ങ് തീരുമാനിക്കുകയാണ്. അത് വെറും തെറ്റിദ്ധാരണ മാത്രമാണ് താനും. അഭിനയമാണ് എന്റെ തൊഴില്‍. തൊഴില്‍ ചെയ്തു വരുമാനമുണ്ടെങ്കില്‍ മാത്രമല്ലേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ. എനിക്ക് അഭിനയിച്ചേ പറ്റൂ. അങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റു. ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ പിന്നെ അത് പരിഹരിക്കുന്നതുവരെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല. ഇപ്പോള്‍ 24 മണിക്കൂര്‍ സമയം പോരെന്നെനിക്ക് തോന്നാറുണ്ട്.

ഞാന്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയ അതേ വര്‍ഷമാണ് എന്റെ അച്ഛന്‍ മരിച്ചത്. ഞാന്‍ അഭിനയിച്ച നാടകം അച്ഛന്‍ കണ്ടിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ വഴിയാണ് എനിക്ക് സീരിയലില്‍ അഭിനയിക്കാനുള്ള അവസരം കൈവന്നത്. സിനിമയില്‍ ശ്രദ്ധ ലഭിച്ചത് ക്രോണിക് ബാച്ചിലര്‍ വഴിയാണ്. നല്ല ക്യാരക്ടര്‍ ആയിരുന്നു. ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.അതിന് ശേഷം പിന്നീട് പല സിനിമകളിലും നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ കിട്ടി. സിനിമയിലുള്ള സമയത്തും മോഹന്‍ലാല്‍ സാറിന്റെ കൂടെ ഛായാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചു. ജോണ്‍ ടി. വോക്കന്റെ ചന്തമുള്ളവള്‍ എന്ന നാടകത്തിലും അഭിനയിച്ചു. നാടകം ചെയ്യാന്‍ കിട്ടുന്ന അവസരങ്ങളൊന്നും വേണ്ടെന്നു വെച്ചിട്ടില്ലെന്ന് സീമ പറയുന്നു.

നടി ആയിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു മ്യൂസിക് ടീച്ചര്‍ അല്ലെങ്കില്‍ ഒരു ജനറല്‍ നഴ്‌സ് ആകുമായിരുന്നു, അതായിരുന്നു ആഗ്രഹം. തലവര അഭിനയമായിരുന്നിരിക്കാം. അതിനാലാകാം വഴിതിരിഞ്ഞു അഭിനയത്തിലേക്കെത്തിയത്. വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. 36 വര്‍ഷമായി ഞാന്‍ ഈ ഫീല്‍ഡില്‍ വന്നിട്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ഇപ്പോഴും പല ബാധ്യതകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജീവിതമെടുത്താലും പ്രഫഷനെടുത്താലുമൊക്കെ എന്റെ ജീവിതത്തില്‍ നിര്‍ഭാഗ്യത്തിനാണ് മുന്‍തൂക്കം. ഞാനിങ്ങനെ ഓരോരോ കാര്യങ്ങള്‍ ഓടി നടന്നു ചെയ്യുന്നത് കൊണ്ട് പലരും വിചാരിക്കുന്നുണ്ടാവും സാമ്പത്തികമായി ഞാന്‍ ഭയങ്കര സെറ്റപ്പിലാണെന്നൊക്കെ. സീമ അഭിനയിച്ചാലും ഇല്ലെങ്കിലും കാര്യങ്ങളൊക്കെ നടന്നുപോകുമെന്നൊക്കെ.

ഒരു സെലിബ്രിറ്റിയായാല്‍ ജീവിതത്തില്‍ മൊത്തം നിറം മാറും. ബസ്സിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യാന്‍ പറ്റാതെയാകും, ഒരുപാട് പരിധികളുണ്ടാകും. അങ്ങനെ വരുമ്പോള്‍ ജീവിതച്ചെലവ് കൂടും. ബാധ്യതകളും പ്രശ്‌നങ്ങളും വരും. സ്റ്റാറ്റസ് കീപ് ചെയ്യാനുള്ള നെട്ടോട്ടത്തിലാകും. ജോലി ചെയ്യുന്നുണ്ട് . പക്ഷേ ഇന്നുവരെ എനിക്ക് തൃപ്തിയായിട്ടുള്ള പ്രതിഫലം കിട്ടിയിട്ടില്ല. ആരോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. ചോദിച്ചാല്‍ കിട്ടണമെന്നുമില്ല. അഥവാ അബദ്ധത്തിലെങ്ങാനും ചോദിച്ചുപോയാല്‍ നമ്മള്‍ കുറ്റക്കാരിയും അഹങ്കാരിയുമൊക്കെയാകും. പല കഥകളുമിറങ്ങും. ഒപ്പമുള്ള പലരും വാങ്ങിക്കുന്ന പ്രതിഫലം കേട്ട് പലപ്പോഴും എന്റെ കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. ഇത്ര കഴിവുണ്ടായിട്ടും ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ സീമക്ക് ഉയരാനായില്ലല്ലോ എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട് എന്നും സീമ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top