Malayalam
അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ അവരുടെ ശരികളാകും, ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാത്ത കാരണങ്ങള്‍ ഉണ്ടാകും; കാവ്യ മാധവനെ പിന്തുണയ്ക്കുന്നത് എന്തിന്! വൈറലായി ആരാധകന്റെ കുറിപ്പ്
അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ അവരുടെ ശരികളാകും, ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാത്ത കാരണങ്ങള്‍ ഉണ്ടാകും; കാവ്യ മാധവനെ പിന്തുണയ്ക്കുന്നത് എന്തിന്! വൈറലായി ആരാധകന്റെ കുറിപ്പ്
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. നിരവധി ചിത്രങ്ങളിലൂടെ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് കാവ്യ മാധവന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ജനപ്രിയ നായകന്‍ ലീപുമായിട്ടുള്ള വിവാഹ ശേഷം മുഴുവന്‍ സമയവും കുടുംബത്തോടൊപ്പം ചിലവിടുകയാണ് താരം. കുറച്ച് നാളുകള്‍ക്ക് മുമ്പ് മകള്‍ മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രം ഏറെ വൈറലായിരുന്നു. മാത്രമല്ല, നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള കാവ്യയുടെ ചിത്രങ്ങളും ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായിരുന്നു.
സോഷ്യല്‍ മീഡിയ പേജുകളില്‍ കാവ്യ സജീവമല്ലെങ്കിലും നടിയുടെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളുണ്ട്. ഇതിലാണ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം എത്തുന്നത്. അതിലൊന്നില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കാവ്യയെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന ചോദ്യത്തിനാണ് കിടിലന്‍ മറുപടിയുമായി ആരാധകരെത്തിയത്. നിമിഷനേരം കൊണ്ട് തന്നെയിത് വാര്‍ത്തയാവുകയും ചെയ്തു. ‘എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു? ഇന്നലെ വന്നൊരു ചോദ്യം ആയിരുന്നു ഇത്. എന്തു കൊണ്ട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് വ്യക്തമായില്ല. ഇന്ന് സഹതാരങ്ങളായി അഭിനയിക്കുന്നവര്‍ക്ക് പോലും ഫാന്‍ പേജ് ഉള്ളപ്പോള്‍ ഒരു ദശാബ്ദത്തിന്റെ തന്നെ മുഖശ്രീ ആയിരുന്ന ഒരു നായികയ്ക്ക് എന്തു കൊണ്ട് ഫാന്‍ പേജ് ആയികൂടാ?
അവരുടെ അഭിനയ ചാരുതയ്ക്കൊപ്പം കാവ്യ എന്ന വ്യക്തിയെ കൂടെ ഞങ്ങള്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ അവരുടെ ശരികളാകും. ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാത്ത കാരണങ്ങള്‍ ഉണ്ടാകും. അതു പൂര്‍ണമായി തെറ്റാണെന്നോ ശരിയാണെന്നോ നമുക്ക് ആര്‍ക്കും പറയാന്‍ പറ്റില്ല. നിങ്ങളില്‍ ചിലര്‍ അതില്‍ കുറ്റങ്ങള്‍ മാത്രം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ അതിലെ ശരികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു.
അതിനു ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ന്യായങ്ങളുമുണ്ട്. അതിന്റെ ബലത്തിലാണ് ഞങ്ങള്‍ കാവ്യയ്ക്ക് വേണ്ടി ഫാന്‍ പേജ് തുടങ്ങിയതും. അതു ഞങ്ങളുടെ സ്വന്തന്ത്ര്യം. അതിനോട് തീര്‍ത്തും യോജിക്കാന്‍ പറ്റാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്യാം. പിന്നെ വെറുക്കുന്നവരോടാണ്. ഞങ്ങളുടെ പേജില്‍ എന്തിടണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്. അതില്‍ എന്തേലും ബുദ്ധിമുട്ടുള്ളവര്‍ അണ്‍ഫോളോ ചെയ്തേക്കൂ. ഞങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തേലും കണ്ടാല്‍ ഞങ്ങള്‍ അത് ഡിലീറ്റ് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യും. പിന്നെ എന്തുകൊണ്ട് റിയാക്റ്റ് ചെയുന്നില്ല എന്നു വെച്ചാല്‍ ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ലൈഫില്‍ കയറി നോക്കുവാനും അഭിപ്രായം പറയുവാനും ചിലര്‍ക്കു പ്രത്യേക താത്പര്യം ആണ് ഇങ്ങനെയുള്ളവരോട് റിയാക്റ്റ് ചെയുവാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യ മാധവന്‍ നായികയായി എത്തുന്നത്. ദിലീപ് നായക വേഷത്തില്‍ എത്തിയ സിനിമ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം കാവ്യ മാധവന്‍ മലയാളത്തില്‍ സജീവമായി. ദിലീപിന്റെ നായികയായാണ് നടി കൂടുതലും തന്റെ കരിയറില്‍ അഭിനയിച്ചത്. മലയാള സിനിമയിലെ ഭാഗ്യ ജോഡികളായാണ് ഇരുവരും ഒരുകാലത്ത് അറിയപ്പെട്ടത്. അവര്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ആ വാര്‍ത്ത സ്വീകരിച്ചത്.
നിരവധി വിജയ ചിത്രങ്ങള്‍ ദിലീപ് കാവ്യ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ കാവ്യ അഭിനയ പ്രാധാന്യമുളള റോളുകളിലൂടെയാണ് കൂടുതലായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. അടുര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും ആണ് കാവ്യ മാധവന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച കാവ്യ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.
