Malayalam
കാവ്യയുടെയും ദിലീപിന്റെ സഹോദരിയുടെയും സഹോദരന്റെ ഭാര്യയുടെയുമൊക്കെ ശബ്ദരേഖ തന്റെ പക്കലുണ്ട്.., അവര്‍ അങ്ങനെ പറയുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൂടി താന്‍ പുറത്തുവിടാം, തുറന്ന് പറഞ്ഞ് ബാലു
കാവ്യയുടെയും ദിലീപിന്റെ സഹോദരിയുടെയും സഹോദരന്റെ ഭാര്യയുടെയുമൊക്കെ ശബ്ദരേഖ തന്റെ പക്കലുണ്ട്.., അവര്‍ അങ്ങനെ പറയുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൂടി താന്‍ പുറത്തുവിടാം, തുറന്ന് പറഞ്ഞ് ബാലു
ഓരോ ദിവസം കഴിയും തോറും നിര്‍ണായകമായ വിവരങ്ങളാണ് നടിയെ ആക്രമിച്ച കേസില്‍ പുറത്ത് വരുന്നത്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിനു പിന്നാലെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ആര്‍ക്കും അത് കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഇത് ദിലീപ് തന്നെ ഒരാളോട് പറയുന്ന ശബ്ദരേഖ തന്നെയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
എന്നാല്‍, ആ ഓഡിയോ പുറത്തുവന്നാല്‍ ഞാന്‍ മൊഴി കൊടുക്കുന്നതിനുമുന്‍പ് ദിലീപ് എന്നെ കൊല്ലുമെന്നും ബാലചന്ദ്രകുമാര്‍ പറയുന്നുണ്ട്. ഞാനത് തന്റെ ഭാര്യയോടും സൂചിപ്പിച്ചിട്ടുണ്ട്. എല്ലാവിധ തയ്യാറെടുപ്പിലുമാണ് ഞാനീ റിസ്‌ക് എടുത്തിരിക്കുന്നതെന്നാണ് ബാല ചന്ദ്രകുമാര്‍ പറയുന്നത്. അത്തരം രീതിയില്‍ ചിന്തിക്കുന്നൊരാള്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയാല്‍ തനിക്കും കുടുംബത്തിനും അപായം ഉണ്ടാകുമെന്നുള്ള ഭയം കൊണ്ടാണ് ഇത് നീട്ടികൊണ്ടുപോയത്. എന്റെ ഭാവിക്കും സ്വപ്നങ്ങള്‍ക്കും അടിവരയിടുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് എല്ലാം തുറന്നുപറയണമെന്ന് തോന്നിയിരുന്നു. കൊവിഡ് കാലം വന്നപ്പോള്‍ മറ്റൊരു മാനസികാവസ്ഥയിലുമായിരുന്നു. പിന്നീടാണ് പുറത്തുപറയാന്‍ ഉറപ്പിച്ചത്. ദിലീപിനു മാത്രമാണ് ഈ വെളിപ്പെടുത്തലിനെതിരെ പ്രതികരിക്കാന്‍ പറ്റാത്തത്. എന്തുകൊണ്ട് ദിലീപിന്റെ സഹോദരനോ സഹോദരീ ഭര്‍ത്താവോ രംഗത്തുവരുന്നില്ലെന്നാണ് ബാലുവിന്റെ ചോദ്യം. അവര്‍ക്കൊക്കെ ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ മാധ്യമത്തിനുമുന്നില്‍ വന്ന് നിന്ന് പറയട്ടെ, ബാലുവിനെ അറിയല്ല, ബാലു വീട്ടില്‍ വരാറില്ല, ഈ ശബ്ദം ഞങ്ങളുടേതല്ല എന്നൊക്കെ. ഇതൊക്കെ മീഡിയയ്ക്കുമുന്നില്‍ വന്നു നിന്ന് അവര്‍ പറയട്ടെ എന്നാണ് ബാലചന്ദ്രകുമാര്‍ വെല്ലുവിളിക്കുന്നത്.
അവര്‍ അങ്ങനെ പറയുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൂടി താന്‍ പുറത്തുവിടാണെന്നാണ് ബാലു പറയുന്നത്. കാവ്യയുടെയും ദിലീപിന്റെ സഹോദരിയുടെയും സഹോദരന്റെ ഭാര്യയുടെയുമൊക്കെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. അത് അന്വേഷണ സംഘത്തിനുമുന്നില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അതേസമയം, ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി അന്വേഷണസംഘത്തിന് ലഭിച്ചു. എറണാകുളം സിജെഎം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും.
അതേസമയം, പള്‍സര്‍ സുനിയുടെ അമ്മ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. 2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു.
ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
