Malayalam
കാവ്യ വന്നതോടെ രാമന്‍പ്പിള്ള വക്കീലിന്റെ ശുക്രനുദിച്ചു!?; കേസുകളുടെ പെരുമഴക്കാലം തന്നെ!; പഴയ കാര്യങ്ങള്‍ കുത്തി പൊക്കി സോഷ്യല്‍ മീഡിയ
കാവ്യ വന്നതോടെ രാമന്‍പ്പിള്ള വക്കീലിന്റെ ശുക്രനുദിച്ചു!?; കേസുകളുടെ പെരുമഴക്കാലം തന്നെ!; പഴയ കാര്യങ്ങള്‍ കുത്തി പൊക്കി സോഷ്യല്‍ മീഡിയ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് അഡ്വക്കേറ്റ് രാമന്‍പ്പിള്ളയുടേത്. ദിലീപിനെ ഈ ഊരാക്കുടുക്കില്‍ നിന്നും ഊരിക്കൊണ്ടു വരാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് രാമന്‍പ്പിള്ള എന്ന ക്രിമിനല്‍ ല്വായര്‍. നിയമങ്ങളുടെ നൂലിഴ കീറി പഠിച്ച് മനഃപാഠമാക്കിയ.., നിയമ കാര്യത്തില്‍ അഗ്രകണ്യനായ രാമന്‍പ്പിള്ള വക്കീലിനെ ഈ കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ വെച്ചത് ഭാര്യ കാവ്യ തന്നെയായിരുന്നു. അതിനൊരു കാര്യം കൂടിയുണ്ട്.
കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവാണ് നിശാല്‍ ചന്ദ്ര. കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ നിശാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമന്‍ പിള്ളയായിരുന്നു. ഈ കേസില്‍ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമന്‍പിള്ള നിരുല്‍സാഹപ്പെടുത്തിയത്. പക്ഷേ നടന്‍ സമ്മര്‍ദ്ദം തുടര്‍ന്നു. അങ്ങനെ രാമന്‍പിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിശാല്‍ ചന്ദ്രയുടെ അഭിഭാഷകന്‍ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനാണ് രാമന്‍പിള്ള. രാമന്‍പിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ദിലീപും കാവ്യയും കാണുന്നത്.
ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമന്‍പിള്ളയെ സമീപിച്ചത്. ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് രാമന്‍പിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാല്‍വെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചര്‍ച്ചയില്‍ ഉയര്‍ത്തി. എന്നാല്‍ ഹൈക്കോടതിയില്‍ രാമന്‍പിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമന്‍പിള്ളയെ കൊണ്ടു വരാന്‍ തീരുമാനിച്ചത്. കേസ് നടത്തിപ്പില്‍ തുടക്കത്തില്‍ ഏറെ പിഴവുകള്‍ ദിലീപിന് സംഭവിച്ചതായി വിലയിരുത്തലുണ്ടായിരുന്നു. അതെല്ലാം കണക്കുക്കൂട്ടി തന്നെയാണ് രാമന്‍പ്പിള്ള വക്കീലിനെ തന്നെ തിരഞ്ഞെടുത്തത്.
അതേസമയം, നിലവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കേസില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായി. ഇനി കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നാളെ രാവിലെ 9.30ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
ഈ പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്രയും പ്രത്യേകതയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. ഉന്നതരായ ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കും. കേസിന്റെ അന്വേഷണവുമായി പ്രതികള്‍ നിസഹകരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണം വന്നയുടന്‍ പ്രതികള്‍ ഫോണുകള്‍ മാറ്റി. മാത്രമല്ല, കോടതിയില്‍ ഹാജരാക്കിയ ഫോണിന്റെ അണ്‍ ലോക്ക് പാറ്റേണ്‍ മാറ്റാന്‍ പോലും പ്രതികള്‍ സമ്മതിക്കുന്നില്ല. ഇത് തന്നെ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും ചെറിയ വൈരുദ്ധ്യങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ദിലീപിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
