Connect with us

മാഷ് ചൂടാവാറുണ്ടോ? ഇത് ചെയ്തില്ലെങ്കിൽ മാഷിന് ദേഷ്യം വരും! വിജയ് മാധവിന് ദേഷ്യം വരുന്ന സാഹചര്യത്തെക്കുറിച്ച് ദേവിക പറയുന്നു !

Malayalam

മാഷ് ചൂടാവാറുണ്ടോ? ഇത് ചെയ്തില്ലെങ്കിൽ മാഷിന് ദേഷ്യം വരും! വിജയ് മാധവിന് ദേഷ്യം വരുന്ന സാഹചര്യത്തെക്കുറിച്ച് ദേവിക പറയുന്നു !

മാഷ് ചൂടാവാറുണ്ടോ? ഇത് ചെയ്തില്ലെങ്കിൽ മാഷിന് ദേഷ്യം വരും! വിജയ് മാധവിന് ദേഷ്യം വരുന്ന സാഹചര്യത്തെക്കുറിച്ച് ദേവിക പറയുന്നു !

അവതാരകയും അഭിനേത്രിയുമായ ദേവിക നമ്പ്യാര്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് . ദേവിക അടുത്തിടെയാണ് വിവാഹിതയായത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധ നേടിയ വിജയ് മാധവായിരുന്നു ദേവികയെ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷമായി കൊവിഡ് വന്നതിനെക്കുറിച്ച് ഇരുവരും പറഞ്ഞിരുന്നു. തങ്ങളെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. വിജയ് മാധവിന്റെ ക്യാരക്ടറിനെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ദേവിക സംസാരിച്ചിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കിട്ടത്.

പാട്ട് പഠിപ്പിച്ച് തന്നിരുന്ന സമയത്താണ് വിജയിനെ മാഷ് എന്ന് വിളിച്ച് തുടങ്ങിയത്. വിവാഹം ചെയ്യാനായി തീരുമാനിച്ചപ്പോഴും അത് തന്നെ തുടരുകയായിരുന്നുവെന്നും ദേവി പറഞ്ഞിരുന്നു. തങ്കത്തിങ്കള്‍ എന്ന ഗാനം പഠിപ്പിച്ച് തരാമോയെന്ന് ചോദിച്ചിരുന്നു. അത് എനിക്ക് പാടണമെന്നുണ്ടായിരുന്നു. 2 ദിവസം കൊണ്ട് ഞാനിത് പഠിക്കുമെന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഞാന്‍ തന്നെയായി കേട്ടപ്പോഴാണ് എന്ത് മാത്രം വൃത്തികേടായാണ് പാടിയതെന്ന് മനസിലാക്കിയതെന്ന് ദേവിക പറയുന്നു.

ഇതുവരെ ഏട്ടായെന്ന് വിളിക്കാനൊന്നും തോന്നിയിട്ടില്ല. ഇനി ഇത് മാറുമോയെന്നറിയില്ല. കല്യാണ ശേഷമായി അങ്ങനെ മാറ്റമൊന്നും വന്നിട്ടില്ലെന്നും ദേവി പറഞ്ഞിരുന്നു. വിജയ് മാധവിന് ഇഷ്ടമുള്ള താരങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം ദേവിക സംസാരിച്ചിരുന്നു. ദേവികയുടെ ഇഷ്ടം തനിക്ക് അറിയില്ലെന്നായിരുന്നു വിജയ് പറഞ്ഞത്.

മാഷിന്റെ പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോഴും ദേവിക ശരിയായ ഉത്തരമായിരുന്നു നല്‍കിയത്. എന്റെ ബര്‍ത്ത്ഡേയും മാഷിന് അറിയാം, അന്നെനിക്കൊരു വാച്ച് സമ്മാനമായി നല്‍കിയിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമാണത്. മാഷ് കൂടുതലും കഴിക്കുന്നത് ബ്രഡാണ്. എന്ത് സാധനമായാലും നെയ്യ് കൂടെയുണ്ടെങ്കില്‍ വളരെ നല്ലതാണ്. പുള്ളിക്കാരി പനീറിന്റെ ആളാണ്, എന്തില്‍ മുക്കിക്കൊടുത്താലും കഴിക്കും.

വിജയ് മാധവിന് ദേഷ്യം വരുന്ന സന്ദര്‍ഭത്തെക്കുറിച്ചും ദേവികയോട് ചോദിച്ചിരുന്നു. പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ ദേഷ്യം വരും, നമ്മള്‍ പറയുന്നത് കൃത്യമല്ലെങ്കിലും ദേഷ്യം വരും. കൃത്യമായ ഉത്തരമായിരിക്കണം നല്‍കുന്നത്, അങ്ങനെയല്ലെങ്കിലും ദേഷ്യം വരും. ഹോം ക്വാറന്റൈനിലായിരുന്ന സമയത്ത് 2 സിനിമകള്‍ കണ്ടു. അത് രണ്ടാള്‍ക്കും ഇഷ്ടമായെന്നും ഇരുവരും പറഞ്ഞിരുന്നു.

സത്യം എന്നത് മാത്രമാണ് ജീവിതത്തില്‍ ഏറ്റവും വലുതായിട്ടുള്ള കാര്യം. വേറൊന്നും നടന്നില്ലെങ്കിലും സത്യത്തെ മുറുകെപ്പിടിക്കണം, ഇതാണെന്റെ ജീവിത രീതി. ഇതാണ് ഞാനെന്നും മുറുകെപ്പിടിക്കുന്നത്. മരണക്കിടയിലായാലും ഞാനെന്റെ രീതി മാറ്റില്ലെന്നാണ് പറയാറുള്ളത്. ഡെയ്‌ലി എന്നോട് ഇതേക്കുറിച്ച് പറയാറുണ്ടെന്നും ദേവിക പറഞ്ഞിരുന്നു. ശരിയെന്ന് തോന്നുന്ന റൂട്ട് പിടിക്കുന്നയാളാണ് ഞാന്‍, എല്ലാം ഓപ്പണായി പറയുന്നയാളാണ് ഞാനെന്നായിരുന്നു വിജയ് മാധവിന്റെ മറുപടി. ഹണിമൂണ്‍ പ്ലാന്‍ എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ കൊവിഡില്‍ നിന്നും ജസ്റ്റ് കയറി വന്നതേയുള്ളൂവെന്നും വിജയ് പറഞ്ഞിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് പ്ലാനൊന്നും ഇട്ടിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി.

about devika

More in Malayalam

Trending

Recent

To Top