News
‘അത് സത്യമാണ്, വിക്കിയും കത്രീനയും ഇപ്പോള്‍ ഒരുമിച്ചാണ്. ഇത് വെളിപ്പെടുത്തിയത് കൊണ്ട് എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാം’; തുറന്ന് പറഞ്ഞ് ഹര്ഷവര്ധന്
‘അത് സത്യമാണ്, വിക്കിയും കത്രീനയും ഇപ്പോള്‍ ഒരുമിച്ചാണ്. ഇത് വെളിപ്പെടുത്തിയത് കൊണ്ട് എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാം’; തുറന്ന് പറഞ്ഞ് ഹര്ഷവര്ധന്
വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ രണ്ട് പേരും ഈ ബന്ധം വളരെ സ്വകാര്യമായി വയ്ക്കാനുള്ള ശ്രമത്തില്‍ ആണെന്നും ഇരുവരും ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കാറുണ്ടെന്നും പല ഇടങ്ങളില്‍ വച്ചും കൂടിക്കാഴ്ച നടത്താറുണ്ടെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ ഈ പ്രണയ ബന്ധത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹര്ഷവര്ധന്. ഒരു സെലിബ്രിറ്റി ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് കത്രീന വി കൈഫും വിക്കി കൗശലും പ്രണയത്തിലാണെന്ന് ഹര്ഷവര്ധന് സ്ഥിരീകരിച്ചത്. ‘അത് സത്യമാണ്. വിക്കിയും കത്രീനയും ഇപ്പോള്‍ ഒരുമിച്ചാണ്. ഇത് വെളിപ്പെടുത്തിയത് കൊണ്ട് എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാം’ എന്നാണ് ഹര്ഷവര്ധന് പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ കത്രന രംഗത്തെത്തിയെന്നാണ് വിവരം. ‘ഒരു ചാറ്റ് ഷോയില്‍ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യം ഹര്‍ഷവര്‍ധനില്ല. എനിക്ക് ഹര്‍ഷവര്‍ധനെ അത്ര മാത്രം പരിചയം പോലും ഇല്ല. അങ്ങനെ പരിചയം ഉണ്ടെങ്കില്‍ തന്നെ എന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്തുന്നതിന് മുന്‍പ് അയാള്‍ എന്നോട് ചോദിക്കേണ്ടതായിരുന്നു’ എന്ന് കത്രീന കൈഫ് പ്രതികരിച്ചതായി നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
റണ്‍ബീര്‍ കപൂറുമായുള്ള കത്രീന കൈഫിന്റെ പ്രണയ ബന്ധം ബോളിവുഡ് സിനിമാ ലോകവും ഏറെ കാലം ആഘോഷിച്ചിരുന്നു. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. റണ്‍ബീറുമായുള്ള പ്രണയവും പ്രണയ തകര്‍ച്ചയും, അതു കഴിഞ്ഞുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളും കത്രീന കൈഫിനെ ഏറെ വേദനിപ്പിച്ചിരുന്നു. അതിന് മുന്‍പ് ഉണ്ടായിരുന്ന സല്മാന് ഖാനുമായുള്ള പ്രണയവും ഗോസിപ്പു കോളങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. അതുകൊണ്ടാണ് വിക്കി കൗശലുമായുള്ള പ്രണയം സ്വകാര്യമായി വെയ്ക്കാന്‍ കത്രീന കൈഫ് ശ്രമിയ്ക്കുന്നത് എന്നാണ് പറയുന്നത്.
