Malayalam
രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്, ഇപ്പോള്‍ അമ്മ ഒഴികെ എല്ലാവരും തന്നെ ‘ലോലാ ലോലാ’ എന്നാണ് വിളിക്കുന്നതെന്ന് ശബരീഷ്
രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്, ഇപ്പോള്‍ അമ്മ ഒഴികെ എല്ലാവരും തന്നെ ‘ലോലാ ലോലാ’ എന്നാണ് വിളിക്കുന്നതെന്ന് ശബരീഷ്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന വെബ്സീരീസാണ് കരിക്ക്. സീരീസിലെ പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളെല്ലാവരും തന്നെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ലോലന്’ തന്റെ വിശേഷങ്ങള്‍ പങ്കിടുകയാണ്.
കരിക്ക് വെബ്സീരീസ് ഹിറ്റായതോടെ എല്ലാവരും തന്നെ ലോലാ ലോലാ എന്ന് തന്നെയാണ് വിളിച്ചു കൊണ്ടിരുന്നത്. അമ്മ ഒഴികെ ബാക്കി എല്ലാവരും ലോലാ എന്ന് വിളിക്കുന്ന സ്ഥിതി ആയിരുന്നുവെന്നുമാണ് ശബരീഷ് പറയുന്നത്. എന്നാല്‍ ആദ്യമായി വെബ്സീരീസിലേയ്ക്ക് കടക്കുമ്പോള്‍ രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത് എന്നാണ് ഒരു മാസികയ്ക്ക് നല്കി അഭിമുഖത്തില്‍ ശബരീഷ് പറയുന്നത്.
വീട്ടിലെ ബാക്കിയുള്ളവരെ പോലെ താനും ഗള്‍ഫില്‍ പോവാനുള്ള പ്ലാനിലായിരുന്നു. അപ്പോഴാണ് ബിനോയ് വഴി കരിക്കില്‍ വരുന്നത്. പിന്നെ ഇതിലങ്ങ് കൂടി എന്ന് ശബരീഷ് പറഞ്ഞു. പലരിലും കണ്ട ലോലത്തരം കളക്ട് ചെയ്താണ് താന്‍ ലോലനായി മാറിയതെന്നും താരം പറഞ്ഞു. സമാനമായ ഒരു അനുഭവം കുറച്ച് നാളുകള്‍ക്ക് മുമ്പ് വെബ്സീരീസിലെ ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനു കെ. അനിയനും പറഞ്ഞിരുന്നു.
ജോലി രാജി വെച്ച ശേഷമാണ് താന്‍ വെബ്സീരീസിലേയ്ക്ക് അഭിനയാക്കാന് വരുന്നതെന്നും അന്ന് അമ്മ ഒഴികെയുള്ള എല്ലാവരും താന്‍ രക്ഷപ്പെടില്ലെന്നും മണ്ടത്തരം ആണ് എന്നുമാണ് പറഞ്ഞതെന്നാണ് അനു പറഞ്ഞിരുന്നത്. അന്ന് അമ്മ തന്ന ആ സപ്പോര്‍ട്ടിലാണ് സീരീസില്‍ അഭിനയിക്കാന്‍ പോകുന്നതും അത് ഹിറ്റ് ആകുന്നതും. അന്ന് അമ്മ തന്ന ധൈര്യം വളരെ വലുതായിരുന്നുവെന്നും അനു പറഞ്ഞിരുന്നു, മാത്രമല്ല, കുറച്ച് നാളുകള്‍ക്ക് മുമ്പ് ശബരീഷിന്റെയും അനുവിന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.
