കരീന കപൂര്‍ വിനായക ചതുര്‍ത്ഥി ദിന ആശംസകള്‍ നേര്‍ന്ന് എത്തിയതിന് പിന്നാലെ താര കുടുംബത്തിന് നേരെ വീണ്ടും സൈബര്‍ ആക്രമണം. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കരീന കപൂറും ഭര്‍ത്താവ് സൈഫ് അലിഖാനും മകന് തൈമൂറും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് താരം ഷെയര്‍ ചെയ്തിരുന്നത്.
‘ടിം ടിമ്മിന്റെ ചെറിയ കളിമണ്‍ ഗണപതിയുടെയും എന്റെ ജീവിതത്തിന്റെയും സ്നേഹത്തിന്റെയും കൂടെ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു’എന്നാണ് മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം കരീന കുറിച്ചത്. ഇതിന് പിന്നാലെയാണ് ആക്രമണവുമായി ഒരു കൂട്ടര് എത്തിയത്.
എന്നാല്‍ വിനായക ചതുര്‍ത്ഥി ആശംസകള്ളും ചിലര്‍ അറിയിക്കുന്നുണ്ട്. മതപരമായും വ്യക്തിഹത്യ നടത്തുന്ന ചില കമന്റുകളാണ് കൂടുതലും വന്നിരിക്കുന്നത്. പേര് മാത്രമേ മുസ്ലീമിന്റേതായി ഉള്ളൂ അല്ലേ.. എന്ന തരത്തിലുള്ള കമന്റുകളാണ് ആണ് അധികവും. സേയ്ഫ് അലി ഖാന് വിനായകനെ പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ഇത്തരം കമന്റുകള്‍ക്ക് കാരണമായിരിക്കുന്നത്.
അതേസമയം രണ്ടാമത്തെ മകന് ജഹാംഗീര്‍ എന്ന് പേര് നല്‍കിയതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും സൈബര്‍ ആക്രമണങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. ആദ്യ മകന് തൈമുര്‍ അലി ഖാന്റെ പേര് പുറത്ത് വിട്ടപ്പോഴും സമാനമായ രീതിയില്‍ സമൂഹമാധ്യമത്തില്‍ ആക്രമണം നടന്നിരുന്നു.
കരീനയും സെയ്ഫും മുഗള്‍ രാജാക്കന്മാരുടെ പേര് കുട്ടികള്ക്കിടുന്നതായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ പ്രശ്നം. സിഖ് ഗുരു ആയ ഗുരു അര്ജന് ദേവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തിയാണ് ജഹാംഗീര്‍. അത്തരമൊരു വ്യക്തിയുടെ പേര് എന്തിനാണ് കുട്ടിക്ക് നല്‍കിയതെന്നും പലരും ചോദിക്കുന്നുണ്ട്. ഇനി അടുത്ത കുഞ്ഞിന് ഔറംഗസീബ് എന്നായിരിക്കും ഇരുവരും പേരിടുക എന്നും സമൂഹമാധ്യമത്തില്‍ ട്രോളുകള്‍ പറയുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...