Malayalam
സംവിധായകനില്‍ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീര്‍ത്തും അത്ഭുതകരമായ അനുഭവമായിരുന്നു, പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് നടി കനിഹ
സംവിധായകനില്‍ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീര്‍ത്തും അത്ഭുതകരമായ അനുഭവമായിരുന്നു, പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് നടി കനിഹ
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ കനിഹയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് വിവരം.
പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടി എത്തിയിരിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ‘അദ്ദേഹം നിരവധി വേഷങ്ങള്‍ ആടിത്തകര്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഓരോ വേഷങ്ങളും വൈവിധ്യമാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.
അദ്ദേഹത്തിനൊപ്പം സഹകരിക്കാന്‍ അതിയായ ആഗ്രഹമായുണ്ടായിരുന്നു. അവസാനം അത് സാധിച്ചു. അദ്ദേഹത്തിന്റെ സംവിധായകനില്‍ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീര്‍ത്തും അത്ഭുതകരമായ അനുഭവമായിരുന്നു. പൃഥ്വിരാജ് ഞാന്‍ അങ്ങയുടെ ഒരു ആരാധികയാണ്’ എന്നും കനിഹ പറഞ്ഞു.
കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ‘നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞത്.
