പ്രിയങ്ക ശരിക്കും തന്റെ ക്ലോസ് ഫ്രണ്ട് ആണ്, പക്ഷേ, അന്ന് തന്നോട് അത് പറയാതിരുന്നതില്‍ അസ്വസ്തയാണ്, പ്രിയങ്കയോടുള്ള ദേഷ്യത്തെ കുറിച്ച് പറഞ്ഞ് കങ്കണ റണാവത്ത്
പ്രിയങ്ക ശരിക്കും തന്റെ ക്ലോസ് ഫ്രണ്ട് ആണ്, പക്ഷേ, അന്ന് തന്നോട് അത് പറയാതിരുന്നതില്‍ അസ്വസ്തയാണ്, പ്രിയങ്കയോടുള്ള ദേഷ്യത്തെ കുറിച്ച് പറഞ്ഞ് കങ്കണ റണാവത്ത്
പ്രിയങ്ക ശരിക്കും തന്റെ ക്ലോസ് ഫ്രണ്ട് ആണ്, പക്ഷേ, അന്ന് തന്നോട് അത് പറയാതിരുന്നതില്‍ അസ്വസ്തയാണ്, പ്രിയങ്കയോടുള്ള ദേഷ്യത്തെ കുറിച്ച് പറഞ്ഞ് കങ്കണ റണാവത്ത്
എപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുളള താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. സൂപ്പര്‍ ഹിറ്റായ ഫാഷന്‍ സിനിമയില്‍ അഭിനയിച്ചതു മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു നടി കങ്കണ റണാവത്തും പ്രിയങ്ക ചോപ്രയും. പല അഭിമുഖങ്ങളിലും പ്രിയങ്കയെ കുറിച്ച് കങ്കണ സംസാരിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പേരില്‍ പ്രിയങ്കയ്ക്കെതിരെയും കങ്കണ സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കങ്കണ പ്രിയങ്കയെ കുറിച്ച് പറഞ്ഞ് വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷയ്ല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘പ്രിയങ്ക എന്റെ സുഹൃത്താണ്. ഏതൊരു മാധ്യമ പ്രവര്‍ത്തകരേക്കാളും നന്നായിട്ട് എന്നെ പ്രിയങ്കയ്ക്ക് അറിയാം” എന്നാണ് കങ്കണ പറഞ്ഞത്.
ഫാഷന്‍ സിനിമയില്‍ താരത്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും കങ്കണ പറഞ്ഞിരുന്നു. തനിക്ക് 19 വയസുള്ളപ്പോള്‍ പ്രിയങ്ക ഒരു വലിയ താരമായിരുന്നു. പ്രിയങ്ക വളരെ അന്ന് കൂളായിരുന്നു. തന്നെ ഒരിക്കലും ഒരു കുട്ടിയായോ ജൂനിയര്‍ ആയോ അവര്‍ ട്രീറ്റ് ചെയ്തില്ല. ഒരു സുഹൃത്തായിട്ടാണ് തോന്നിയത്.
ഭക്ഷണം പങ്കുവെക്കുകയും ‘കാണാന്‍ എങ്ങനെയുണ്ട്, ഇത് ഒകെയാണോ, ഈ വസ്ത്രത്തില്‍ എങ്ങനെയുണ്ട്’ എന്നൊക്കെ പ്രിയങ്ക ചോദിക്കുകയും ചെയ്തിരുന്നു എന്ന് കങ്കണ പറഞ്ഞു.
2018ല്‍ ആണ് പ്രിയങ്ക എന്‍ഗേജ്മെന്റ് അറിയിക്കാത്തതിന്റെ പരിഭവം കങ്കണ പങ്കുവച്ചത്. ശരിക്കും പ്രിയങ്ക തന്റെ ക്ലോസ് ഫ്രണ്ട് ആണ്. അവള് ഇത് തന്നോട് പറയാത്തതില്‍ അസ്വസ്ഥയാണ് എന്ന് കങ്കണ പറഞ്ഞു.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചതിനെ തുടര്‍ന്നും കങ്കണ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രിയങ്കയും ദില്‍ജിത്ത് ദൊസാഞ്ജും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് കങ്കണ ആരോപിച്ചു. സെക്യൂലര്‍ പപ്പി എന്നാണ് പ്രിയങ്കയെ അന്ന് കങ്കണ കളിയാക്കി വിളിച്ചത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...