വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള ബോളിവുഡ് നായികയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കങ്കണ റണാവത്ത്. ‘ഉംഗലി’ എന്ന സിനിമയുടെ ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് പങ്കുവച്ച ഒരു പോസ്റ്റര്‍ വിവാദമാകുയാണ്.
കാരണം, നടി കങ്കണ റണാവത്ത് അവതരിപ്പിച്ച കഥാപാത്രത്തെ നീക്കം ചെയ്താണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത് എന്നത് തന്നെ. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. റെല്സില് ഡി സില്‍വയുടെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ഉംഗലി.
കരണ്‍ ജോഹര്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഇമ്രാന് ഹാഷ്മി, രണ്‍ദീപ് ഹൂഡ എന്നിവര്‍ക്കൊപ്പം കങ്കണയും പ്രധാന വേഷത്തിലെത്തിയിരുന്നു. കങ്കണയെ പോസ്റ്ററില്‍ നിന്നും നീക്കം ചെയ്തത് കരണിന് നടിയോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണെന്ന ആരോപണമാണ് ഉയരുന്നത്.
കങ്കണയും കരണും തമ്മിലുള്ള ശത്രുത വാര്‍ത്തകളില്‍ നിറയാറുണ്ട്. കരണ്‍ അവതാരകനായി എത്തിയ കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ നിന്നായിരുന്നു ഇരുവരുടെയും ശത്രുതയുടെ തുടക്കം.
ഷോയില്‍ കങ്കണ കരണിനെ സ്വജനപക്ഷപാതത്തിന്റെ പതാകാവാഹകന്‍ എന്ന് വിശേഷിപ്പിക്കുകയും അതിന്റെ പേരില്‍ ഇവര്‍ തമ്മിലുള്ള വാഗ്വാദം ഷോയ്ക്കപ്പുറം പോവുകയും ചെയ്തിരുന്നു. നടന് സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ കരണിനെതിരേ നിരവധി ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...