Connect with us

സ്മൃതി ഇറാനിയെ പോലെ അടുത്ത കേന്ദ്ര മന്ത്രിയാകുമോ, ഒന്നും മിണ്ടാതെ കങ്കണ റണാവത്ത്

Malayalam

സ്മൃതി ഇറാനിയെ പോലെ അടുത്ത കേന്ദ്ര മന്ത്രിയാകുമോ, ഒന്നും മിണ്ടാതെ കങ്കണ റണാവത്ത്

സ്മൃതി ഇറാനിയെ പോലെ അടുത്ത കേന്ദ്ര മന്ത്രിയാകുമോ, ഒന്നും മിണ്ടാതെ കങ്കണ റണാവത്ത്

ബോളിവുഡ് നടി കങ്കണ റണാവത്ത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി എത്തുന്ന പുതിയ ചിത്രമാണ് തലൈവി. ഇപ്പോഴിതാ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടി തലൈവി സ്‌ക്രീനിങ്ങ് നടത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കും മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രവും കങ്കണ പങ്കുവെച്ചിരുന്നു.

സ്മൃതി ഇറാനിയെ പോലെ അടുത്ത കേന്ദ്ര മന്ത്രിയാകുമോ എന്ന കമന്റും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. സെപ്റ്റംബര്‍ 10നാണ് തലൈവി റിലീസ് ചെയ്യുന്നത്. ജയലളിതയായി കങ്കണ എത്തുമ്പോള്‍ അരവിന്ദ് സ്വാമിയാണ് എംജിആര്‍ ആയി എത്തുന്നത്.

അതേസമയം തലൈവി ഒരു പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് സംവിധായകന്‍ വിജയ് വ്യക്തമാക്കിയിരുന്നു. ചിത്രം ജയലളിതയുടെ ജീവിത യാത്രയെ കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്.

നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കങ്കണ പൂര്‍ത്തിയാക്കി. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍മുഖത്തേയ്ക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് 2016ലാണ്. ഇതിനെ ആസ്പദമാക്കിയാണ് ‘തേജസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More in Malayalam

Trending