അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുത്, മോശം സിനിമകള്‍ മോശം തന്നെയാണ്.., അതിനെ രക്ഷിക്കാന്‍ പോണോഗ്രഫിക്ക് പറ്റില്ല; ദീപിക പദുകോണ്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി കങ്കണ റണാവത്ത്

വിവാദ പ്രസ്താവനകൡലൂടെയും വിമര്ശനങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ ‘ഗഹ്രിയിയാനെ’തിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.
അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുതെന്നും മോശം സിനിമകള്‍ എന്നും മോശം തന്നെയാണെന്നും താരം പറഞ്ഞു. ഇന്റസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.
‘ഞാനും ഒരു മില്ലിനിയലാണ്. ഇത്തരം പ്രണയബന്ധത്തെ ഞാന്‍ മസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു. അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുത്. മോശം സിനിമകള്‍ മോശം തന്നെയാണ്.
അതിനെ രക്ഷിക്കാന്‍ പോണോഗ്രഫിക്ക് പറ്റില്ല. ഇത് അടിസ്ഥാനപരമായ വസ്തുതയാണ്. വലിയ ആഴത്തില്‍ ചിന്തിക്കേണ്ട ആവശ്യമില്ല’എന്നും കങ്കണ കുറിച്ചു.
ചിത്രത്തില്‍ പ്രണയ നിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ ഇന്റിമേറ്റ് സംവിധായക തന്നെ ഉണ്ട്. ദര് ഗായി ആണ് ‘ഗെഹ്റായിയാനി’ലെ ഇന്റിമേറ്റ് സംവിധായക. നസറുദ്ദീന്‍ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധാനം കബീര്‍ കത്പാലിയ, സവേര മേഹ്ത എന്നിവരാണ്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....