അഭയാര്‍ത്ഥികള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ്, ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ അതില്‍ കൂട്ടിക്കുഴക്കരുതെന്ന് നടി കങ്കണ റണാവത്ത്;
അഭയാര്‍ത്ഥികള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ്, ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ അതില്‍ കൂട്ടിക്കുഴക്കരുതെന്ന് നടി കങ്കണ റണാവത്ത്;
അഭയാര്‍ത്ഥികള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ്, ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ അതില്‍ കൂട്ടിക്കുഴക്കരുതെന്ന് നടി കങ്കണ റണാവത്ത്;
രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് മൂലമാണ് അഭയാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തെക്ക് പറഞ്ഞയക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇത്തരക്കാര്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ് എന്നാണ് കങ്കണ പറയുന്നത്. സൗദി അറേബ്യ ബംഗ്ലാദേശിനോട് 54000 രോഹിംഗാ വംശജരെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഒരു രാജ്യവും അഭയാര്‍ത്ഥികള്‍ സ്വീകരിക്കാന്‍ തയ്യാറല്ല. അത് ഒരിക്കലും അവരുടെ മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമല്ല. മറിച്ച് രാജ്യത്തെ ജനസംഖ്യ കൂടുന്നത് കൊണ്ടാണ്. അതുകൊണ്ട് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്രെയും രാഷ്ട്രീയം പറയുന്നവര്‍ അത് കൂടി ശ്രദ്ധിക്കേണ്ടതാണ്. അത്തരക്കാരെ തിരിച്ചറിയേണ്ടതാണ്. കാരണം അത്തരം ആളുകള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്ക് തന്നെ ഭാരമാണ്’ എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.
അതേസമയം കൊവിഡ് പ്രതിസന്ധിയ്ക്കൊടുവില്‍ തന്റെ പുതിയ ചിത്രമായ തലൈവിയുടെ റിലീസ് കാത്തിരിക്കുകയാണ് കങ്കണ. 2021 ഏപ്രില്‍ 23ന്റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി കാരണം മാറ്റി വെയ്ക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തത് എ എല്‍ വിജയ് ആണ്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...