Connect with us

ആമിര്‍ ഖാന്‍ ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിച്ച് ബി.ജെ.പി സര്‍ക്കാറിനെ അവഹേളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞു വെക്കുകയോ ഷൂട്ടിംഗോ നിര്‍ത്തി വയ്ക്കുകയോ ചെയ്തില്ല; എന്റെ പരാതി കോടതി നിരസിച്ചു: കങ്കണ

News

തന്റെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിരസിച്ചതിന് എതിരെയുള്ള ഹര്‍ജി നീട്ടി വച്ച ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നടി കങ്കണ റണാവത്.

കങ്കണയ്‌ക്കെതിരെ രാജദ്രോഹ കേസില്‍ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നത് നിരസിച്ചത്
നടന്‍ ആമിര്‍ ഖാന്‍ ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിച്ച് ബി.ജെ.പി സര്‍ക്കാറിനെ അവഹേളിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്ന് കങ്കണ പറയുന്നു.

കൂ ആപ്പില്‍ കുറിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരിച്ചത്.

”എന്റെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിരസിച്ച് മഹാവിനാശ്കാരി സര്‍ക്കാര്‍ പരോക്ഷ ഉപദ്രവം വീണ്ടും ആരംഭിച്ചു. മുനവര്‍ അലി ഫയല്‍ ചെയ്ത രാജ്യദ്രോഹ കേസിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടിനായുള്ള എന്റെ പരാതി കോടതി നിരസിച്ചു. എന്റെ അഭ്യര്‍ത്ഥ അവ്യക്തമാണെന്ന്” എന്നാണ് കൂ ആപ്പില്‍ കങ്കണ കുറിച്ചത്.

”ആമിര്‍ ഖാന്‍ ഇന്ത്യയെ അസഹിഷ്ണുത എന്ന് വിളിച്ച് ബി.ജെ.പി സര്‍ക്കാറിനെ അവഹേളിച്ചപ്പോള്‍, ആരും അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കുകയും സിനിമയോ ഷൂട്ടിംഗോ നിര്‍ത്തി വയ്ക്കുകയോ ചെയ്തിട്ടില്ല. ഒരു തരത്തിലും അദ്ദേഹത്തെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്.

More in News

Trending

Recent

To Top