അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയല്ല, ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ്; തമാശയ്ക്കല്ല രാഷ്ട്രീയത്തില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന കാമ്യ പഞ്ചാബി
അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയല്ല, ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ്; തമാശയ്ക്കല്ല രാഷ്ട്രീയത്തില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന കാമ്യ പഞ്ചാബി
അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയല്ല, ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ്; തമാശയ്ക്കല്ല രാഷ്ട്രീയത്തില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന കാമ്യ പഞ്ചാബി
ബിഗ്ബോസ് മത്സരാര്‍ത്ഥിയും ടിവി താരവുമായ കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് ദാദര്‍ വെസ്റ്റിലെ പാര്‍ട്ടി ആസ്ഥാനത്തു വച്ച് സംസ്ഥാന അധ്യക്ഷന്‍ ഭായ് ജഗ്തപില്‍ നിന്ന് നടി പ്രാഥമികാംഗത്വം സ്വീകരിച്ചു. രാഷ്ട്രീയത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് കാമ്യ പറഞ്ഞു.
‘വനിതാ ശാക്തീകരണത്തിലും ഗാര്‍ഹികാതിക്രമങ്ങള്‍ക്കുമെതിരെ ശ്രദ്ധയൂന്നാനാണ് ആഗ്രഹം. വര്‍ഷങ്ങളോളം ഞാനും ഇതനുഭവിച്ചിരുന്നു. ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തുന്നത്. അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയല്ല, പ്രവര്‍ത്തിക്കുക മാത്രമാണ് ലക്ഷ്യം.
അഭിനയത്തോടാണ് എന്റെ ആദ്യത്തെ സ്നേഹം. അത് തുടരും. തമാശയ്ക്കല്ല രാഷ്ട്രീയത്തില്‍ ചേരുന്നത്. പണമുണ്ടാക്കാനോ അധികാരത്തിന്റെ ഭാഗമാകാനോ അല്ല. അതെനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്’, കാമ്യ പഞ്ചാബി പറഞ്ഞു.
രാഷ്ട്രീയ നിരീക്ഷകന് തെഹ്സീന്‍ പൂനവല്ലയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കാമ്യ പൗരമ്മാരെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് തെഹ്സീന്‍ പറഞ്ഞു. രണ്ടു ദശാബ്ദത്തില്‍ ഏറെയായി ഹിന്ദി ടിവി സീരിയലിലൂടെ ശ്രദ്ധേയയാണ് കാമ്യ പഞ്ചാബി. മുപ്പതിലേറെ സീരിയലുകളില്‍ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്ന താരത്തെ അഭിനന്ദിച്ചു കൊണ്ട് സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...