Connect with us

ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാര്‍ഡിന് അര്‍ഹനായി ഗായകന്‍ ഷഹബാസ് അമന്‍

Malayalam

ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാര്‍ഡിന് അര്‍ഹനായി ഗായകന്‍ ഷഹബാസ് അമന്‍

ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാര്‍ഡിന് അര്‍ഹനായി ഗായകന്‍ ഷഹബാസ് അമന്‍

നിരവധി ഗാനങ്ങള്‍ ആലപിച്ച് പേര്കഷക പ്രീതി സ്വന്തമാക്കിയ ഗായകനാണ് ഷഹബാസ് അമന്‍. ഇപ്പോഴിതാ ഈ വര്‍ഷത്തെ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാര്‍ഡ് ഗായകന്‍ ഷഹബാസ് അമന്‍ കരസ്ഥമാക്കിയിരിക്കുകയാണ്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് വരെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന തരംഗ് ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും. ആഗസ്റ്റ് ഒന്നിനായിരിക്കും അവാര്‍ഡ് വിതരണമെന്ന് ഉമ്പായി അക്കാദമി സെക്രട്ടറി കെ. സലാം അറിയിച്ചു.

2012 ല്‍ മികച്ച പിന്നണി ഗായകനുള്ള വനിത ഫിലിം ഫെയര്‍ അവാര്‍ഡും ഹലാല്‍ ലവ് സ്‌റ്റോറി, വെള്ളം എന്നീ ചിത്രങ്ങളിലെ ആലാപനത്തിന് 2021 ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഷഹബാസ് അമന്‍ സ്വന്തമാക്കിയിരുന്നു.

മികച്ച ഗസ്സല്‍ ഗായകനും സംഗീത സംവിധായകനുമാണ് ഷഹബാസ്. മലയാള സിനിമയില്‍ ഗസ്സല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലെ കൊച്ചി കായലിനരികെ എന്ന ഗാനവും വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളേ എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.

More in Malayalam

Trending

Recent

To Top