Connect with us

പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടു, ആദ്യമായാണ് പ്രണവിനെ അവന്റെ തന്നെ മാനറിസവും സ്വഭാവവുമായി സിനിമയില്‍ എല്ലാവരും കാണുന്നത്, അതും അമ്മയ്ക്ക് സന്തോഷമായി; ഹൃദയം കണ്ട ശേഷം ലിസിയുടെ പ്രതികരണത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ് താരം. പ്രണവ് മോഹന്‍ലാലിനൊപ്പം ഹൃദയത്തിലെയും, പൃഥ്വിരാജിനൊപ്പം ബ്രോ ഡാഡിയിലെയും അഭിനയത്തിന് നടിക്ക് ആശംസ പ്രവാഹമാണ്.

നസ്രിയയ്ക്ക് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ ഹൃദയം കണ്ട ശേഷം അമ്മ ലിസി പ്രിയദര്‍ശന്റെ പ്രതികരണം എന്തായിരുന്നുവെന്ന് പറയുകയാണ് കല്യാണി. താരത്തിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

കൂട്ടുകാര്‍ക്കൊപ്പം ചിരിച്ച് സന്തോഷിച്ച് ജോലി ചെയ്യുക. അതും സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. അച്ഛന്റെ കൂടെ കുട്ടിക്കാലത്ത് സെറ്റില്‍ പോകുമ്പോള്‍ എന്റെ മനസിലേക്ക് വന്നത് ഈ സ്വപ്നമാണ്. അച്ഛനും കൂടെയുള്ളവരും അത്രയേറെ ആസ്വദിച്ച് സിനിമ ചെയ്യുന്നതാണ് എപ്പോഴും മനസിലുണ്ടായിരുന്നത്.

ഹൃദയം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് കിട്ടിയത് ആ ഭാഗ്യമാണ്. അമ്മയായി അഭിനയിക്കാന്‍ മടി തോന്നിയിട്ടില്ല. അഭിനയിക്കാന്‍ എന്തിനാണ് പേടി. പുതിയ തലമുറയിലുള്ളവര്‍ സിനിമയിലെ ജീവിതവും പുറത്തെ ജീവിതവും രണ്ടായി കാണാന്‍ പഠിച്ചിട്ടുണ്ട്.

ഞാന്‍ സിനിമയില്‍ അമ്മയായതുകൊണ്ട് അത് കാണുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ ഒന്നും തോന്നില്ല. പുതിയ ആളുകള്‍ നല്ല ബോള്‍ഡാണ്. ചെറുപ്പക്കാരിയായ അമ്മയുടെ ലുക്ക് എനിക്കുണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്.

എന്റെ കാര്യത്തില്‍ മാത്രമല്ല പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടു. ആദ്യമായാണ് പ്രണവിനെ അവന്റെ തന്നെ മാനറിസവും സ്വഭാവവുമായി സിനിമയില്‍ എല്ലാവരും കാണുന്നത്. അതും അമ്മയ്ക്ക് സന്തോഷമായി. അമ്മ സിനിമ കണ്ടത് എന്റെ കൂടെയിരുന്നാണ്. മുഴുവന്‍ സമയവും അമ്മ സന്തോഷത്തോടെയാണ് സിനിമ കണ്ടത്.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top