Connect with us

‘അമ്മ… ഉമ്മ… ഹാപ്പി ബര്‍ത്ത് ഡേ…’, നാല് വര്‍ഷം കൂടുമ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാള്‍; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

Malayalam

മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചാക്കോച്ചന്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അത്മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.

ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബന്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അമ്മയുടെ പിറന്നാല്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. അമ്മയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് താരം സന്തോഷം ആരാധകരുമായി പങ്കിട്ടത്. ‘അമ്മ… ഉമ്മ… ഹാപ്പി ബര്‍ത്ത് ഡേ…’ തുടങ്ങി ചുരുങ്ങിയ വാക്കുകളാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ഇന്നാണെങ്കിലും അമ്മ മോളിയുടെ പിറന്നാള്‍ ഫെബ്രുവരി 29-നാണ്. അതായത് നാല് വര്‍ഷം കൂടുമ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് ചാക്കോച്ചന്റെ അമ്മ. ഫെബ്രുവരി 29 എന്ന ദിവസത്തിനായി ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കേണ്ടിവരും എന്നതിനാലാണ് ചാക്കോച്ചന്‍ ഇന്ന് അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top