Connect with us

കൃതിക ഉദയനിധിയുടെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം

News

കൃതിക ഉദയനിധിയുടെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം

കൃതിക ഉദയനിധിയുടെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം എത്തുന്നു. റൈസ് ഈസ്റ്റ് ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മീന്‍ കുഴമ്പും മണ്‍ പാനയും, ഒരു പക്കാ കഥ, പാവ കഥകള്‍, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താന്യ രവിചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായിക.

തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ ഒരുപിടി ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവര്‍ത്തിച്ച റീചാര്‍ഡ് എം നാഥനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.അതേസമയം, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന രജിനി എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറിയില്‍ ഒരുങ്ങുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാളിദാസ് ജയറാമും സഹോദരി മാളവിക ജയറാമും കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ആദ്യ ഡോസ് കുത്തിവയ്പ്പായിരുന്നു ഇരുവരും എടുത്തത്. വാക്സിന്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ കാളിദാസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കാളിദാസിന് കുത്തിവയ്പ് പേടിയാണെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. കുത്തിവയ്പ് എടുക്കുന്ന സമയത്ത് താരം മുഖം തിരിക്കുകയും കണ്ണടച്ച് നെറ്റി ചുളിക്കുകയും ചെയ്യുന്നു. വീഡിയോയിലെ കാളിദാസിന്റെ മുഖഭാവം കണ്ട് നിരവധി പേര്‍ കമന്റ് ബോക്സില്‍ രസകരമായ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

More in News

Trending

Recent

To Top