News
‘ജീവിതം മഴവില്ല് പോലെയാണ്. നമ്മുടെ വര്ണ്ണമേതെന്ന് കണ്ടുപിടിക്കാം, പുതിയ വീഡിയോയുമായി ജ്യോതിക
‘ജീവിതം മഴവില്ല് പോലെയാണ്. നമ്മുടെ വര്ണ്ണമേതെന്ന് കണ്ടുപിടിക്കാം, പുതിയ വീഡിയോയുമായി ജ്യോതിക
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജ്യോതിക. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നല്ല ചിത്രങ്ങളുമായി താരം എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ആരംഭിച്ചത്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മ്മിച്ച് നിമിഷങ്ങള്‍ക്കകം തന്നെ താരത്തിന് 1.6 മില്യണ്‍ ഫോളോവേഴ്സിനെയാണ് ലഭിച്ചത്. സംഭവം വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ജ്യോതിക തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രയില്‍ നിന്നും ചില നിമിഷങ്ങളും മനോഹരമായ ദൃശ്യങ്ങളുമാണ് വ്ീഡിയോയില് ഉള്ളത്.
‘ഞാന്‍ അടുത്തിടെ നടത്തിയ യാത്രയില്‍ നിന്നും ഹിമാലയം ട്രക്കിങ്ങിനെ കുറിച്ചൊരു കുട്ടി വ്ലോഗ്’ എന്നാണ് താരം വീഡിയോ പങ്കുവെച്ച് കുറിച്ചത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.
ആദ്യമായാണ് ഇത്തരത്തില്‍ ഒരു ട്രെക്കിങ്ങ് നടത്തിയതെന്നും താരം വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ അവസാനം രസകരമായൊരു വാചകവും താരം പങ്കുവെച്ചു. ‘ജീവിതം മഴവില്ല് പോലെയാണ്. നമ്മുടെ വര്ണ്ണമേതെന്ന് കണ്ടുപിടിക്കാം. എന്റെത് നീലയാണെന്നാണ്’ താരം വീഡിയോയുടെ അവസാനം പങ്കുവെച്ച വാചകം.
