താന്‍ നിര്‍മ്മാതാവുന്ന ചിത്രത്തില്‍ നിന്നും ഷൂട്ടിന് നായകന് 18 ദിവസം മുമ്പ് പിന്മാറി, താനും ഒരു ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നുവെന്ന് ജൂഡ് ആന്റണി ജോസഫ്
താന്‍ നിര്‍മ്മാതാവുന്ന ചിത്രത്തില്‍ നിന്നും ഷൂട്ടിന് നായകന് 18 ദിവസം മുമ്പ് പിന്മാറി, താനും ഒരു ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നുവെന്ന് ജൂഡ് ആന്റണി ജോസഫ്
താന്‍ നിര്‍മ്മാതാവുന്ന ചിത്രത്തില്‍ നിന്നും ഷൂട്ടിന് നായകന് 18 ദിവസം മുമ്പ് പിന്മാറി, താനും ഒരു ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നുവെന്ന് ജൂഡ് ആന്റണി ജോസഫ്
നടനായും സംവിധായകനായും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലുണ്ടായ ഒരു യാദൃച്ഛികതയെ കുറിച്ച് പറയുകയാണ് അദ്ദേഹം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. ‘ അഭിനയിച്ച ചില ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. ‘മിന്നല്‍ മുരളി’യിലൊക്കെ അഭിനയിച്ചിരുന്നു.
ഞാന്‍ അഭിനയിക്കാനായി അവസരം ചോദിക്കാറുണ്ട്. പല ചിത്രങ്ങളിലും അഭിനയിച്ചത് അങ്ങോട്ട് ചോദിച്ചിട്ടാണ്. ചിലര്‍ ഇങ്ങോട്ട് വിളിച്ച് അവസരം നല്‍കിയിട്ടുമുണ്ട്. രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന ‘ഐശ്വര്യ വിലാസം ഗുണ്ടാസംഘം’ എന്ന ചിത്രത്തില്‍ ഞാന്‍ നായകനായി വരാനിരുന്നതാണ്.
ആ കഥ പറയുന്ന സമയത്ത് അതില്‍ ക്ലൈമാക്സ് ഇല്ലായിരുന്നു. എന്നെക്കൊണ്ട് പറ്റുന്ന പോലെ ആ വര്‍ക്ക് പരമാവധി ഭംഗിയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. പക്ഷെ സ്ക്രിപ്റ്റിംഗ് ഇപ്പോഴും പൂര്‍ണ്ണമല്ലാത്തത് കൊണ്ട് ഞാന്‍ ആ വര്‍ക്ക് വേണ്ട എന്നു വിചാരിച്ചു.
അതുപോലെ ഞാന്‍ നിര്‍മ്മാതാവ് ആവുന്ന ‘ഞാന്‍ ഫാമിലി’ എന്ന ചിത്രം ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ചതിന് 18 ദിവസം മുമ്പ് നായകനായി നിശ്ചയിച്ചയാള്‍ ആ വര്‍ക്കില്‍ അല്പം വിശ്വാസക്കുറവ് കാണിക്കുകയും അതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇപ്പോള്‍ മറ്റൊരു നായകനെ നോക്കുന്നുണ്ട്. ഉടനെ ആ വര്‍ക്ക് ഉണ്ടാകും. മറ്റൊരു നായകനെ, സാമൂഹിക ഉത്തരവാദിത്വമുള്ള ഒരു നായകനെ വെച്ച് ആ സിനിമ ഉടന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...