മലയാള സിനിമയില്‍ നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് മുമ്പേ മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കാന്‍ താന്‍ പ്ലാനിട്ടിരുന്നതായി പറയുകയാണ് ജൂഡ് ആന്റണി ജോസഫ്.
എന്നാല്‍ എല്ലാ സന്നാഹങ്ങളുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ചെയ്യേണ്ട എന്നായിരുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ എപ്പഴേ റെഡിയാണ്. മമ്മൂക്കയായി ചിത്രത്തില്‍ വേഷമിടുന്നത് നിവിന്‍ പോളിയാണ്. നിവിന്‍ ഒരു കട്ട മമ്മൂക്ക ഫാനാണ് പഠിച്ചിരുന്ന കാലത്ത് അദ്ദേഹം മമ്മൂക്കയുടെ ഫാന്‍സ് അസോസിയേഷനിലൊക്കെ അംഗമായിരുന്നു.
നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും.
നക്ഷത്രങ്ങളുടെ രാജകുമാരന് എന്ന പേരില്‍ ഞാനത് ഹ്രസ്വ ചിത്രമാക്കിയപ്പോള്‍ ഒപ്പം നിന്നതും നിവിനാണ്. അച്ഛന്റെ വേഷം മകന് അഭിനയിക്കുന്നതിനേക്കാള്‍ നല്ലാതാണ് വേറൊരു ആക്ടര്‍ എന്ന തോന്നലാണ് തന്നെ നിവിനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...