Malayalam
‘സ്വീറ്റ് ആന്‍ഡ് ഹംപിള്‍’; വീഡിയോ വൈറലായതിനു പിന്നാലെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള പോസ്റ്റുമായി ജയറാം
‘സ്വീറ്റ് ആന്‍ഡ് ഹംപിള്‍’; വീഡിയോ വൈറലായതിനു പിന്നാലെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള പോസ്റ്റുമായി ജയറാം
ഒരുകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിലെ കോമ്പിനേഷനായിരുന്നു ജയറാം- ഇന്ദ്രന്‍സ്. എല്ലാവരോടും വളരെ വിനയത്തോടെയും സ്‌നേഹത്തോടെയും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറാന്‍ ശ്രമിക്കുന്ന ചലച്ചിത്ര താരമാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ പെരുമാറ്റ രീതി പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്.
കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് ജയറാമിനോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ഇന്ദ്രന്‍സിനെ വാക്കുകളെ ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയറാം.
അഭിമുഖത്തില്‍ ജയറാമിനെ സാര്‍ എന്നാണ് ഇന്ദ്രന്‍സ് അഭിസംബോധന ചെയ്തത്. അവതാരകന്‍ സാര്‍ എന്നാണോ വിളിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ ജയറാം സാര്‍ എന്നാണ് വിളിക്കാറ് എന്ന് ഇന്ദ്രന്‍സ് പറയുന്നു. ജയറാമുമായി വളരെ അടുപ്പമാണ്, അദ്ദേഹവും തന്റെ ബഹുമാനത്തോടെയേ കാണാറുള്ളൂവെന്ന് ഇന്ദ്രന്‍സ് പറയുന്നു.
അതോടൊപ്പം ഈ വീഡിയോ കാണുന്ന ജയറാം, എത്ര നിഷ്‌കളങ്കനായ മനുഷ്യന്‍ എന്ന് ആലോചിക്കുന്നതായി ഒരു ഫോട്ടോയും വീഡിയോയ്ക്ക് ഒപ്പം പ്രചരിക്കുകയും ചെയ്തിരുന്നു. ഇന്ദ്രന്‍സിന്റെയും ജയറാമിന്റെയും ഫോട്ടോ ചേര്‍ത്തായിരുന്നു പ്രചരിച്ചിരുന്നത്.
ഫോട്ടോയില്‍ പറഞ്ഞ കാര്യം ശരിയാണെന്ന് ജയറാമും സമ്മതിക്കുന്നു. ഈ ഫോട്ടോ ജയറാമും പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രന്‍സിനെ കുറിച്ചുള്ള കാര്യം ശരിവയ്ക്കുകയാണ് ജയറാം. ‘സ്വീറ്റ് ആന്‍ഡ് ഹംപിള്‍’ എന്ന വാചകമാണ് ക്യാപ്ഷനായി ജയറാം എഴുതിയിരിക്കുന്നത്. എന്തായാലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ജയറാമിന്റ പോസ്റ്റും വൈറലായിരിക്കുകയാണ്.
