ഷൂട്ടിംഗ് സമയത്ത് തങ്ങള്‍ ക്രിക്കറ്റ് കളിക്കുകയും താന്‍ ബാറ്റ് ചെയ്ത സമയത്ത് അദ്ദേഹം ബൗള്‍ ചെയ്ത് തരികയും ചെയ്തു, പാടത്തും പറമ്പിലുമൊക്കെ ക്രിക്കറ്റ് കളിച്ചിരുന്ന തനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്; ഹര്ഭജന് സിംഗിനെ കുറിച്ച് ജെന്സണ് ആലപ്പാട്ട്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജെന്സണ് ആലപ്പാട്ട്. ഇപ്പോഴിതാ ഹര്ഭജന് സിംഗിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്. ക്വീന്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലാണ് ജെന്സണ് ഹര്‍ഭജനൊപ്പം അഭിനയിക്കുന്നത്. മലയാളത്തില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനില്‍ മാടപ്രാവ് എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ജെന്സണ്.
മാടപ്രാവ് എന്ന അതേ വേഷത്തിലാണ് ജെന്സണ് ഫ്രണ്ട്ഷിപ്പിലും എത്തുന്നത്. താന്‍ നേരിട്ട് കാണുന്ന ആദ്യത്തെ അന്താരാഷ്ട്ര കായികതാരമാണ് ഹര്ഭജന് സിംഗെന്നും അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് വളരെ രസകരമായിരുന്നെന്നുമാണ് ജെന്സണ് ഡൂള്‍ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
നാല് ഷെഡ്യൂള്‍ ആയിട്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും ഹര്ഭജന് കൂടുതല്‍ ഫ്രണ്ട്ലിയായി മാറി. ഷൂട്ടിംഗ് സമയത്ത് തങ്ങള്‍ ക്രിക്കറ്റ് കളിക്കുകയും താന്‍ ബാറ്റ് ചെയ്ത സമയത്ത് അദ്ദേഹം ബൗള്‍ ചെയ്ത് തരികയും ചെയ്തു. പാടത്തും പറമ്പിലുമൊക്കെ ക്രിക്കറ്റ് കളിച്ചിരുന്ന തനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത് എന്നാണ് ജെന്സണ് പറയുന്നത്.
തെന്നിന്ത്യന്‍ താരം അര്‍ജുനും തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥിയും ശ്രീലങ്കന്‍ വാര്‍ത്താ അവതാരകയുമായ ലോസ്ലിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുന്നത്.
ഹര്ഭജന് സിംഗ് ആദ്യമായി നായകനായി എത്തുന്ന സിനിമ കൂടിയാണിത്. ഡി.എം ഉദയകുമാര്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. 2004ല്‍ പുറത്തിറങ്ങിയ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തില്‍ താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍ഡ് എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...