Malayalam
അയാളെ തിരഞ്ഞ് മോഹന്‍ലാല്‍ ആകാശവാണിയിലെത്തി; ആദ്യ ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നേരിട്ട് കണ്ട അനുഭവം പറഞ്ഞ് ജഗദീഷ്
അയാളെ തിരഞ്ഞ് മോഹന്‍ലാല്‍ ആകാശവാണിയിലെത്തി; ആദ്യ ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നേരിട്ട് കണ്ട അനുഭവം പറഞ്ഞ് ജഗദീഷ്
മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ജഗദീഷ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്. ഇപ്പോഴിതാ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിനെ കണ്ട അനുഭവം തുറന്നു പറയുകയാണ് ജഗദീഷ്. ഒരു ചാനല്‍ പരിപാടിയിക്കിടെയായിരുന്നു താരം ഇതേ കുറിച്ച് പറഞ്ഞത്.
‘ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഒരു ദിവസം മോഹന്‍ലാല്‍ ആകാശവാണിയിലേയ്ക്ക് വന്നു. അന്ന് ഞാന്‍ ആകാശവാണിയിലാണ് ജോലി ചെയ്തിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ശങ്കറിന് ശബ്ദം കൊടുക്കാന്‍ ആകാശവാണിയില്‍ നിന്ന് ആളെ തിരഞ്ഞ് വന്നതായിരുന്നു മോഹന്‍ലാല്‍.
സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ ഒരു നടനെ കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം നല്ല സന്തോഷം തോന്നി. എങ്ങനെയുണ്ടായിരുന്നു അനുഭവമെന്ന് മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ നന്നായിരുന്നുവെന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു,’എന്നും ജഗദീഷ് പറയുന്നു.
നവോദയുടെ അടുത്ത ചിത്രത്തില്‍ താരങ്ങളെ തേടിയപ്പോള്‍ താനും ഫോട്ടോകള്‍ അയച്ചുകൊടുത്തുവെന്നും അങ്ങനെ സിനിമയില്‍ ഒന്നരസീനില് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായി താന്‍ അഭിനയിച്ചുവെന്നും ജഗദീഷ് പറഞ്ഞു.
ചെറിയ കഥാപാത്രമായിരുന്നെങ്കിലും തനിക്ക് വിഷമമൊന്നും ഇല്ലായിരുന്നുവെന്നും എന്‍.എഫ് വര്‍ഗ്ഗീസിന് വേണ്ടി മാറ്റിവെച്ച കഥാപാത്രമാണ് അന്ന് തനിക്ക് കിട്ടിയതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ ജഗദിയ്ക്ക് അഭിനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആ കഥാപാത്രവും അപ്രതീക്ഷിതമായി അഭിനയിച്ചത് താനാണെന്നും ജഗദീഷ് പറഞ്ഞു.
