Malayalam
കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി ; ധര്‍മ്മസങ്കടത്തിലായി ശ്രീനിവാസൻ ; എല്ലാത്തിനും കാരണം ജയറാം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനിവാസൻ !
കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി ; ധര്‍മ്മസങ്കടത്തിലായി ശ്രീനിവാസൻ ; എല്ലാത്തിനും കാരണം ജയറാം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനിവാസൻ !
ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സിനിമയായിരുന്നു വടക്കുനോക്കിയന്ത്രം. പാര്‍വതിയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയിരുന്നത്. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രവും പാര്‍വതിയുടെ ശോഭ എന്ന കഥാപാത്രവും ആരാധകര്‍ ഒരിക്കലും മറക്കില്ല. അത്രത്തോളം മലയാളികളുടെ ഓർമ്മകളിൽ ഇടം പിടിച്ച കഥാപാത്രങ്ങളായിരുന്നു ഇരുവരും.
ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശ്രീനിവാസന്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് പാര്‍വതിയുമായുണ്ടായ ഓര്‍മ്മ ശ്രീനിവാസന്‍ തുറന്നുപറഞ്ഞത്.
വടക്കുനോക്കിയന്ത്രം എന്ന സിനിമയിൽ ഞാനും പാര്‍വതിയും ഭാര്യാ ഭര്‍ത്താക്കന്‍മാരാണല്ലോ. അതില്‍ അസുഖം മാറിക്കഴിഞ്ഞ ശേഷം ഞാന്‍ പാര്‍വതിയെ വീട്ടിലേക്ക് വിളിക്കാന്‍ പോകുന്ന ഒരു സീനുണ്ട്. രോഗമെല്ലാം മാറി. ഞാന്‍ ഭാര്യയെ കൊണ്ടുപോകുകയാണെന്ന് അച്ഛനോടും അമ്മയോടും പറയുന്ന രംഗമാണ് അത്.
പക്ഷെ അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. കാരണം എനിക്ക് അസുഖം മാറി എന്ന് അവര്‍ വിശ്വസിക്കുന്നില്ല. അച്ഛനെയും അമ്മയേയും ധിക്കരിച്ച് പാര്‍വതി തന്റെ പെട്ടിയുമെടുത്ത് എന്റെ അടുത്തേക്ക് വരികയാണ്. എന്നിട്ട് ഞങ്ങള്‍ സ്വയം മറന്ന് കെട്ടിപ്പിടിക്കുന്ന സീനാണ് അടുത്തത്.
എടുക്കുന്നതിന് കുറച്ചുമുമ്പ് പാര്‍വതി അസോസിയേറ്റ് ഡയറക്ടര്‍ മുഖേന എന്നെ ഒരു കാര്യം അറിയിച്ചു. ഇങ്ങനെ കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അന്ന് പാര്‍വതി പറഞ്ഞത്,’ ശ്രീനിവാസന്‍ പറഞ്ഞു.
പാര്‍വതിയുടെ വാക്കുകള്‍ കേട്ട് താന്‍ ധര്‍മ്മസങ്കടത്തിലായെന്നും ശ്രീനിവാസന്‍ പറയുന്നു.അന്നെനിക്ക് അറിയില്ലായിരുന്നു എന്താ സംഭവം എന്ന്. പിന്നീട് എനിക്ക് മനസ്സിലായത് എന്താണെന്ന് വെച്ചാല്‍ പാര്‍വതി ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ച സമയമായിരുന്നു അത്,’ ശ്രീനിവാസന്‍ പറഞ്ഞു.
about sreenivasan
