News
‘ഗോസ്റ്റ്ബസ്റ്റേഴ്സ്’ സംവിധായകന് ആയ ഇവാന് റീറ്റ്മാന് അന്തരിച്ചു
‘ഗോസ്റ്റ്ബസ്റ്റേഴ്സ്’ സംവിധായകന് ആയ ഇവാന് റീറ്റ്മാന് അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് സംവിധായകന് ആയ ഇവാന് റീറ്റ്മാന് അന്തരിച്ചു. 75 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
യുദ്ധാനന്തര ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് കുടുംബം പലായനം ചെയ്ത ശേഷം, കാനഡയിലാണ് റീറ്റ്മാന് വളര്‍ന്നത്. തുടര്‍ന്ന് കാനഡയില്‍ നിന്നും അദ്ദേഹം സിനിമാ നിര്‍മ്മാണത്തില്‍ പരിശീലനം നേടി.
1971ല്‍ ‘ഫോക്സി ലേഡി’ എന്ന സിനിമയിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തി. 1978ല്‍ 1 അനിമല്‍ ഹൗസ് എന്ന കോമഡി ചിത്രം നിര്‍മ്മിച്ചതോടെ ഹോളിവുഡില്‍ അദ്ദേഹം ശ്രദ്ധേയനായി തുടങ്ങി. തുടര്‍ന്ന് ഗോസ്റ്റ്ബസ്റ്റേഴ്സ് ഒന്ന്- രണ്ട് ഭാഗങ്ങള്‍, കിന്‍ഡര്‍ഗാര്‍ഡന്‍ കോപ്പ്, നോ സ്ട്രിങ്സ് അറ്റാച്ച്ഡ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.
2014ല്‍ പുറത്തിറങ്ങിയ ‘ഡ്രാഫ്റ്റ് ഡേ’ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. ഗോസ്റ്റ്ബസ്റ്റേഴ്സ്, ബേവാച്ച്, സ്പേസ് ജാം ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.
