ബോളിവുഡില്‍ ഏറെ സുപരിചിതയായ നടിയാണ് ഇഷ ഗുപ്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ടോപ്ലെസ് ആയി ആണ് ഇഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാഗി ജീന്‍സ് അണിഞ്ഞ് ബാല്‍ക്കണിയില്‍ വെയില് കൊള്ളുന്നതായാണ് ചിത്രം. ഇന്നിനെയും നാളെയെയും സ്നേഹിക്കൂ എന്നായിരുന്നു ക്യാപ്ഷന്‍. ഇതിനു പിന്നാലെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
നിങ്ങള്‍ക്ക് വസ്ത്രമില്ലേ? നാണമില്ലേ?, വസ്ത്രം ധരിക്കൂ ഇല്ലെങ്കില്‍ ബാക്കിയുണ്ടാവില്ല എന്നുള്ള ഭീഷണി കമന്റുകളടക്കം ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇഷയെ അഭിനന്ദിച്ചും പലരും രംഗത്തെത്തുന്നുണ്ട്. നിറത്തിന്റെ പേരില്‍ നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുള്ള നടിയാണ് ഇഷ ഗുപ്ത.
ഇതിനെ കുറിച്ച് നടി അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. പലതവണ നിരവധി നടന്മാര് തന്നെ റിജക്ട് ചെയ്തിട്ടുണ്ട്. നിന്റെ മേക്കപ്പ് വളരെ ഡാര്‍ക്ക് ആണ് കുറച്ച് വെളുപ്പിക്കാന്‍ ശ്രമിക്കൂ എന്നുള്ള നിരവധി കമന്റുകളാണ് ആ നടന്മാര് തന്നോട് പറഞ്ഞിരുന്നതെന്നും ഇഷ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2021ല്‍ ജന്നത് 2 എന്ന ക്രൈം ത്രില്ലറിലൂടെയാണ് ഇഷ ഗുപ്ത ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചക്രവ്യൂഹ്, രാസ് 3ഡി, രുസ്തം, ബാദ്ശാഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ദേസി മാജിക്, ഹേര ഫേരി 3 എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...