News
ഈ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചോദിച്ച് മനസിലാക്കിയിരുന്നു, കാരണം!, തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
ഈ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചോദിച്ച് മനസിലാക്കിയിരുന്നു, കാരണം!, തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ താരത്തിനായി. ഇപ്പോഴിതാ ‘വേലുകാക്ക ഒപ്പ് കാ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ്.
ബുക്ക് മൈ ഷോയില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തില്‍ കര്‍ഷകന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ഇളവുകള്‍ വന്നു തുടങ്ങിയപ്പോള്‍ ഷൂട്ട് ചെയ്ത പടമാണ് വേലുകാക്ക എന്നാണ് താരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സാധാരണ ചെറിയ റോളുകളിലേക്ക്, ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് ചോദിച്ച് വിളിക്കുമ്പോള്‍ താന്‍ കഥ എന്താണെന്നോ കഥാപാത്രം എന്താണെന്നോ ഒന്നും തിരക്കാറില്ല, പോയി അഭിനയിച്ചു വരികയാണ് പതിവ്. പക്ഷേ, ഈ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചോദിച്ച് മനസിലാക്കിയിരുന്നു.
കഥ കേട്ടപ്പോള്‍ ഒരു സ്പാര്‍ക്ക് തോന്നി. അതാണ് ഓകെ പറഞ്ഞത്. ലോക്ക്ഡൗണിന്റെ പരിമിതികള്ക്കിടയില് ചെയ്ത സിനിമയാണ് വേലുകാക്ക. ഇങ്ങനെ ഒരു കര്‍ഷകന്റെ വേഷം ചെയ്യുന്നത് ഇതാദ്യമായാണ്. ഷൂട്ട് ചെയ്യുമ്പോള്‍ അതിന്റെ പരിസരത്ത്, പാടത്ത് പണിയെടുക്കുന്ന കുറേ ആളുകളെ കണ്ടു. അവരുടെ ചലനങ്ങള്‍ ഒക്കെ നിരീക്ഷിച്ചിരുന്നു.
നല്ല ശരീര അധ്വാനം വേണ്ടി വന്ന സിനിമ കൂടിയാണിത്. കട്ടില് എടുത്തും വലിയ ചാക്ക് എടുത്തുമൊക്കെ നടന്നു പോവുന്ന സീനുകളുണ്ട്. അതൊക്കെ അപ്പോഴത്തെ ഒരു സ്പിരിറ്റില്‍ അങ്ങ് ചെയ്തു പോവുന്നതാണ്, പിന്നെ ഓര്‍ത്തപ്പോള്‍ ഇതൊക്കെ താന്‍ ചെയ്തോ എന്ന് അതിശയം തോന്നി എന്നും ഇന്ദ്രന്‍സ് പറയുന്നു.
